സ്റ്റൈപ്പന്റോടെ കയർ ടെക്നോളജി ആർട്ടിസാൻ കോഴ്സ് പഠിക്കാം
കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള കയർ ബോർഡിന്റെ ആറുമാസത്തെ കയർ ആർട്ടിസാൻ ഇൻ കയർ ടെക്നോളജി കോഴ്സ് പഠിക്കാം. ഒരു മാസത്തെ ഇന്റേൺഷിപ്പുമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്റെ് ലഭിക്കും. ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
കോഴ്സ് സെപ്റ്റംബർ/ ഓക്ടോബർ മാസത്തിൽ ആരംഭിക്കും. പ്രവേശന യോഗ്യത: എഴുതാനും വായിക്കാനും അറിയണം. പ്രായം 18-50 വയസ്സ്. കയർ ഫാക്ടറീസ്/ കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യുന്നവർക്ക് മുൻഗണന. 20 ശതമാനം സീറ്റുകൾ പട്ടികജാതി/ വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു.
പരിശീലന കേന്ദ്രങ്ങൾ: 1. നാഷനൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ കലവൂർ, ആലപ്പുഴ (ഫോൺ: 0477-2258067). 2. റീജനൽ എക്സ്റ്റൻഷൻ സെന്റർ, കയർബോർഡ്, പിള്ളയാർപാട്ടി, തഞ്ചാവൂർ (ഫോൺ: 04362-264655). 3. റീജനൽ ഓഫിസ്, കയർബോർഡ്, രാജ്മുൺട്രി (ഫോൺ:0883-2420196).
ആലപ്പുഴ, തഞ്ചാവൂർ പരിശീലന കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കും. വിശദ വിവരങ്ങൾക്ക്: www.coirboard.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.