സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ ബോർഡ് പരീക്ഷാ ഫലം ജൂലൈ 15ഓടെ

ന്യൂഡൽഹി: സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ 10,12 ക്ലാസ് പരീക്ഷാഫലം ജൂലൈ 15ഓടെ പ്രസിദ്ധീകരിച്ചേക്കും. മൂല്യനിർണയം പുരോഗമിക്കുകയാണെന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ സിലബസ് ഏകീകരിച്ചും രണ്ടു ഘട്ടങ്ങളിലായി അന്തിമ പരീക്ഷ നടത്തിയുമാണ് പ്രത്യേക വിലയിരുത്തലിലൂടെ സി.ബി.എസ്.ഇ ഫലം പ്രഖ്യാപിക്കുന്നത്.

കൗൺസിൽ ഓഫ് ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസും (സി.ഐ.എസ്.സി.ഇ) സി.ബി.എസ്.ഇ രീതിയാണ് പിന്തുടർന്നത്. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ മേയ് 24നും 12ാം ക്ലാസ് പരീക്ഷ ജൂൺ 15നും അവസാനിച്ചപ്പോൾ സി.ഐ.എസ്.സി.ഇ 10ാം ക്ലാസ് പരീക്ഷ മേയ് 20നും 12ാം ക്ലാസ് പരീക്ഷ ജൂൺ 13നും അവസാനിച്ചു. കോവിഡ് കാരണം രണ്ടു ബോർഡുകളുടെയും പരീക്ഷ സാധാരണയിലും വൈകിയിരുന്നു.

Tags:    
News Summary - CBSE Class 10 results on July 4 and Class 12 results on July 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.