കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

അതിഥി അധ്യാപക നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഉറുദു പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തുന്നു. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30ന് അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 9497860850.

എം.എ ഇംഗ്ലീഷ് വൈവ

എസ്.ഡി.ഇ ഒന്നാംവര്‍ഷ എം.എ ഇംഗ്ലീഷ് മേയ് 2021 സപ്ലിമെന്ററി പരീക്ഷയുടെ വൈവ ഫെബ്രുവരി രണ്ടിന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നടക്കും.

പരീക്ഷ അപേക്ഷ

സര്‍വകലാശാല എൻജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2022 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി ഒമ്പതുവരെയും 170 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

അവസാന വര്‍ഷ എം.ബി.ബി.എസ് പാര്‍ട്ട്-ഒന്ന് നവംബര്‍ 2019 അഡീഷനല്‍ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 170 രൂപ പിഴയോടെ 20 വരെയും നേരിട്ട് അപേക്ഷിക്കാം.

പരീക്ഷ ഫലം

രണ്ടാംവര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി ഏപ്രില്‍ 2019, 2022 സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികള്‍ ഹാള്‍ടിക്കറ്റുമായി സര്‍വകലാശാലയില്‍ നേരിട്ടെത്തി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.

എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി, ബി.എ അഫ്സലുല്‍ ഉലമ റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021, 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി ഒമ്പതുവരെ അപേക്ഷിക്കാം.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജൂലൈ 2022 റെഗുലര്‍, സപ്ലിമെന്ററി (ഇന്റേനല്‍) പരീക്ഷകള്‍ ഫെബ്രുവരി 20ന് തുടങ്ങും.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.