കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

ഓണ്‍ലൈന്‍ പരിശീലനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠനവിഭാഗം അധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. സര്‍വകലാശാലകളിലേയും കോളജുകളിലേയും അധ്യാപകര്‍ക്കായി 'ഡിജിറ്റല്‍ ഓണ്‍ലൈന്‍ കോഴ്സ് ഡിസൈന്‍' എന്ന വിഷയത്തിൽ കേന്ദ്രമാനവശേഷി വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ഒരാഴ്ചത്തെ പരിശീലനത്തിന് 19 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ പരിശീലന കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ (www.mhrdtlc.uoc.ac.in). ഫോണ്‍: 9048356933.

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിൽ ജനുവരി 23ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും സോഷ്യോളജി സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും. 

Tags:    
News Summary - Calicut University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT