തിരുവനന്തപുരം: കേരള സർവകലാശാല ബുധനാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്സി ബോട്ടണി സി.ബി.സി.എസ്.എസ്. പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചു. തുടർന്ന് പരീക്ഷ റദ്ദാക്കാൻ വൈസ്ചാൻസലർ ഉത്തരവിട്ടു. വിശദ പരിശോധനയിൽ ചോദ്യകർത്താവിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടു.
2024ലെ ചോദ്യ പേപ്പർ ഇത്തവണത്തെ പരീക്ഷക്കും ചോദ്യകർത്താവ് സമർപ്പിക്കുകയായിരുന്നു. അതത് വിഷയങ്ങളുടെ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻമാർ നൽകുന്ന കേരള സർവകലാശാല പരിധിക്ക് പുറത്തുള്ള അധ്യാപകരെയാണ് ചോദ്യപേപ്പർ തയാറാക്കാൻ തെരഞ്ഞെടുക്കുന്നത്.
കൃത്യവിലോപം നടത്തിയ അധ്യാപികയെ ചോദ്യപേപ്പർ തയാറാക്കുന്നവരുടെ പാനലിൽ നിന്ന് നീക്കം ചെയ്യാനും വി.സി ഉത്തരവിട്ടു. പുതിയ പരീക്ഷ ജനുവരി 13ന് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.