ആർക്കിടെക്​ചർ റാങ്ക്​ ലിസ്​റ്റ്​: മാർക്കും എൻ.എ.ടി.എ സ്​കോറും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2017 ലെ ആർക്കിടെക്​ചർ റാങ്ക്​ ലിസ്​റ്റ്​ തയാറാക്കുന്നതിലേക്ക്​ മാർക്ക്​ വിവരങ്ങൾ ഒാൺലൈനായി സമർപ്പിച്ചവരുടെ മാർക്ക്​ സംബന്ധിച്ച വിവരങ്ങൾ പരിശോധനക്കായി www.cee.keraka.gov.in എന്ന വെബ്​സൈറ്റിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലഭ്യമാകും. അപേക്ഷാർഥികൾ വെബ്​സെറ്റിലെ KEAM 2017 candidate portal എന്ന ലിങ്ക്​ വഴി ആപ്ലിക്കേഷൻ നമ്പറും പാസ്​വേഡും നൽകി അവരുടെ ഹോം​ ​േപജിൽപ്രവേശിച്ച്​  B.Arch Mark Verification എന്ന മെനു ​െഎറ്റം ക്ലിക്ക്​ ചെയ്​ത്​ മാർക്ക്​ വിവരങ്ങൾ പരിശോധിക്കണം.
വെബ്​സൈറ്റിലെ മാർക്ക്​ വിവരങ്ങൾ സംബന്ധിച്ച്​ തിരുത്തലുകൾ ആവശ്യമുള്ളവരും മാർക്ക്​ വിവരങ്ങൾ സമർപ്പിച്ചതിൽ അപാകതകൾ ഉള്ളവരും വെബ്​സൈറ്റിൽ ലഭ്യമായ നിർദേശങ്ങൾ പാലിച്ച്​ തിരുത്തലുകൾ വരുത്തുന്നതിന്​ / അപാകതകൾ പരിഹരിക്കുന്നതിന്​ ആവശ്യമായ രേഖകളു​ടെ പി.ഡി.എഫ്​  ഫോർമാറ്റുകൾ, അതത്​ ലിങ്ക്​ വഴി ബുധനാഴ്​ച വൈകീട്ട്​ നാലിന്​ മുമ്പ്​ അപ്​ലോഡ്​ ചെയ്യണം. ഫോൺ: 0471 2339101,102,103,104.
Tags:    
News Summary - Architecture rank list: Mark and NATA score published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.