ജിദ്ദ: സ്കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിർത്തുമ്പോൾ റോഡിൽ അവരെ മറികടക്കാൻ ശ്രമിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈ ലംഘനം നടത്തുന്ന ഡ്രൈവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും. രാജ്യത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ വാഹന ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതുണ്ട്.
സ്കൂൾ ബസുകളെ ഓവർടേക്ക് ചെയ്യരുത്. വിദ്യാർഥികളുടെ സുരക്ഷക്കായി ഏറ്റവും കുറഞ്ഞ വേഗത പാലിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. കാൽനടക്കാർക്കായി നിശ്ചയിച്ചിട്ടുള്ള പാതകൾ മുറിച്ചുകടക്കുമ്പോൾ അവർക്ക് മുൻഗണന നൽകാതിരിക്കുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വ്യവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഇതിന് കുറഞ്ഞത് 100 റിയാൽ പിഴയും പരമാവധി 150 റിയാലുമാകും.
വിദ്യാഭ്യാസ കെട്ടിടങ്ങൾക്കുസമീപം വാഹനമോടിക്കുന്നവർ ഏറ്റവും കുറഞ്ഞ വേഗതയാണ് പാലിക്കേണ്ടത്. വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ മുൻഗണന നൽകണം. അവരുടെ സുരക്ഷക്കാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.