പിജിമറിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് അടക്കം വിവിധ തസ്തികകളിൽ 60 ഒഴിവുകൾ
പിജിമർ ചണ്ഡിഗഢിലും പി.ജി.ഐ സാറ്റലൈറ്റ് സെന്റർ സാൻഗ്രൂരിലും താഴെ കാണുന്ന തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 19.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (സാനിറ്റേഷൻ) ഗ്രേഡ് -III, ഒഴിവുകൾ -54 (സംവരണം ചെയ്യാത്തവ -28, എസ്.ടി -12, ഒ.ബി.സി-7, ഇ.ഡബ്ല്യു.എസ്-7) ഭിന്നശേഷിക്കാർക്ക് 3 ഒഴിവുകളിൽ നിയമനം. ശമ്പളനിരക്ക് 18000-56900 രൂപ. യോഗ്യത -എസ്.എസ്.എൽ.സി/ തത്തുല്യം, സ്വീപ്പിങ്, ഡസ്റ്റിങ്, ക്ലീനിങ് എന്നിവയിൽ അറിവുണ്ടാകണം. മിലിറ്ററി ഹോസ്പിറ്റൽ/ ഹോസ്റ്റൽ/ സർക്കാർ വകുപ്പിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 18-30 വയസ്സ്.
മറ്റു തസ്തികകൾ: ലൈബ്രറി അറ്റൻഡന്റ് ഗ്രേഡ് -ഒഴിവ് 1 (എസ്.സി), അനിമൽ അറ്റൻഡന്റ് -1 (സംവരണം ചെയ്യാത്തവ), ബാർബർ-1 (ഒ.ബി.സി), മെഡിക്കൽ ഓഫിസർ -1, കമ്പ്യൂട്ടർ പ്രോഗ്രാമർ -1, ഫാർമസിസ്റ്റ് ഗ്രേഡ് -1 (ജനറൽ). അപേക്ഷാ ഫീസ്: 1500 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 800 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
വിശദ വിവരങ്ങൾ: www.pgimer.edu.in/recruitment.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.