ശ്രീചിത്രയിൽ പോസ്റ്റ് ഡോക്ടറൽ, പിഎച്ച്.ഡി, ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 2027 ജനുവരി സെഷനിലേക്ക് പോസ്റ്റ് ഡോക്ടറൽ, പിഎച്ച്.ഡി, പി.ജി ഡിപ്ലോമ, ഡിപ്ലോമ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. നവംബറിലാണ് തിരഞ്ഞെടുപ്പ് നടപടികൾ. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമുകൾക്ക് നവംബർ 25 വരെ അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 12 മുതൽ 19 വരെ.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: ദൈർഘ്യം രു വർഷം. ഡി.എം/ എം.സി.എച്ച് യോഗ്യതയുള്ളവർക്കും അവസാനവർഷ റസിഡന്റുകൾക്കും അപേക്ഷിക്കാം. ബയോഡേറ്റ, ഗവേഷണ പ്രപ്പോസൽ എന്നിവ സമർപ്പിക്കണം. 2 റഫറൻസ് കത്തുകളും വേണം. പ്രായപരിധി 45. പട്ടികജാതി, പട്ടികവർഗ വിഭാഗം, വിമുക്തഭടന്മാർ, സ്പോൺസേഡ് വിഭാഗം എന്നിവർക്ക് 5 വർഷം വയസ്സിളവുണ്ട്. ന്യൂറോളജി, കാർഡിയോളജി, ന്യൂറോസർജറി, കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി, അനസ്തീഷ്യോളജി എന്നിവയിലാണ് ഫെലോഷിപ്. പ്രതിമാസം 80,900 രൂപ സ്റ്റൈപൻഡ് ലഭിക്കും.
പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ: എം.ഡി അല്ലെങ്കിൽ തുല്യമായ യോഗ്യതയുള്ളവർക്ക് ഒരുവർഷം ദൈർഘ്യമുള്ള പി.ഡി.സി.സിക്ക് അപേക്ഷിക്കാം. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, മൈക്രോബയോളജി, പാതോളജി വകുപ്പുകളിലാണ് പ്രോഗ്രാമുകൾ. പ്രതിമാസം 74,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. പ്രായപരിധി 40. പട്ടികജാതി, പട്ടികവർഗ വിഭാഗം, വിമുക്തഭടന്മാർ, സ്പോൺസേഡ് വിഭാഗം എന്നിവർക്ക് 5 വർഷം വയസ്സിളവുണ്ട്.
പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾ: കാർഡിയാക് ലബോറട്ടറി, ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോഡ്സ് സയൻസ്, ക്ലിനിക്കൽ പെർഫ്യൂഷൻ, ട്രാൻസ്ഫ്യൂഷൻ ടെക്നോളജി. 2 വർഷമാണ് ദൈർഘ്യം. വിവിധ വിഷയങ്ങളിലെ ബി.എസ്‍സി ബിരുദമാണ് യോഗ്യത.
ഡിപ്ലോമ പ്രോഗ്രാമുകൾ: ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തീഷ്യ ടെക്നോളജി, അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി. 2 വർഷമാണ് ദൈർഘ്യം. വിവിധ വിഷയങ്ങളിലെ ഡിപ്ലോമയാണ് യോഗ്യത. ഫിസിയോതെറപ്പിയിലാണ് അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം. ഒരുവർഷമാണ് ദൈർഘ്യം. ബാച്ലർ ഓഫ് ഫിസിയോതെറപ്പി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: പി.ജി ഡിപ്ലോമ/ഡിപ്ലോമ/ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാംഈ പ്രോഗ്രാമുകൾക്കുള്ള പ്രായപരിധി 25 വയസ്സ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. പിഎച്ച്.ഡി പ്രോഗ്രാമുകൾ: ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ബയോഎൻജിനീയറിങ്, ബയോമെറ്റീരിയൽ സയൻസസ്, ഹെൽത്ത് സയൻസസ്, മെഡിക്കൽ സയൻസസ്. അതത് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെയുള്ള പി.ജിയാണ് യോഗ്യത.
55ശതമാനം മാർക്കോടെ എം.ബി.ബി.എസ് ബിരുദവും യു.ജി.സി/ സി.എസ്.ഐ.ആർ/ഐ.സി.എം.ആർ ഫെലോഷിപ്പും നേടിയവർക്ക് മെഡിക്കൽ സയൻസസ് പിഎച്ച്.ഡിക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ജെ.ആർ.എഫ് യോഗ്യതയുള്ളവരെ എഴുത്തുപരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിശദവിവരങ്ങൾ: https://www.sctimst.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.