കൊച്ചി: ബിരുദപഠനം കഴിഞ്ഞ് ആദ്യ ജോലിക്കായി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി പെയ്ഡ് ഇന്റേൺഷിപ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികൾക്കായി ഇന്റേൺഷിപ് അവസരം. കേരളം ആസ്ഥാനമായ ടെക് കമ്പനിയായ നെസ്റ്റ് ഡിജിറ്റൽ, സംസ്ഥാന സർക്കാറിനു കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവിടങ്ങളിലാണ് അവസരം.
നെസ്റ്റ് ഡിജിറ്റലിന്റെ കളമശ്ശേരി കേന്ദ്രത്തിൽ എൻ.എ.പി.എസ് ട്രെയ്നികളുടെ 40 ഒഴിവുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഡിപ്ലോമ/ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രതിമാസം 12,000 രൂപ സ്റ്റൈപൻഡ്. ഒരുവർഷമാണ് ഇന്റേൺഷിപ് കാലാവധി. കിലയിൽ മലപ്പുറത്തും കാസർകോട്ടും രണ്ട് എൻജിനീയറിങ് ഇന്റേൺ ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ https://asapmis.asapkerala.gov.in/Forms/Student/Common/3/291 ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി: ഡിസംബർ 13.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.