ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവകലാശാല ബംഗളൂരു 2026-27 വർഷത്തെ താഴെ പറയുന്ന ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
● പഞ്ചവത്സര ഇന്റഗ്രേറ്റഡ്-എം.എസ്‍സി ഇക്കണോമിക്സ് (സീറ്റുകൾ 75), എം.എ ഇക്കണോമിക്സ് (50)
● ത്രിവത്സര ബി.എസ്‍സി ഡാറ്റാ അനലിറ്റിക്സ് (50)
● ദ്വിവത്സര എം.എസ്‍സി ഇക്കണോമിക്സ് (30), എം.എസ്‍സി ഫിനാൻഷ്യൽ ഇക്കണോമിക്സ് (30), എം.എ ഇക്കണോമിക്സ് (30), എം.എസ്‍സി ഡെവലപ്മെന്റ് ഇക്കണോമിക്സ് (30), എം.എസ്‍സി ഡാറ്റാ അനലിറ്റിക്സ് (30), എം.എസ്‍സി പബ്ലിക് പോളിസി (30).
പ്രവേശന യോഗ്യത: പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എം.എസ്‍സി ഇക്കണോമിക്സിന് പ്ലസ് ടുതലത്തിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളും എം.എ ഇക്കണോമിക്സിന് പ്ലസ് ടുവിന് ഇംഗ്ലീഷ്, ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ് / ബേസിക് അല്ലെങ്കിൽ അപ്ലൈഡ് മാത്തമാറ്റിക്സ് വിഷയങ്ങളും പഠിച്ചിരിക്കണം.
ത്രിവത്സര ബി.എസ്‍സി ഡാറ്റാ അനലിറ്റിക്സ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്സ് /കമ്പ്യൂട്ടർ സയൻസ്/ഡാറ്റാ സയൻസ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ 65 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും. പ്രവേശനം സി.യു.ഇ.ടി യു.ജി 2026-27 (ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) സ്കോർ/യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.
ദ്വിവത്സര എം.എ, എം.എസ്‍സി പ്രോഗ്രാമുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷിക്കേണ്ട രീതി അടക്കം സമഗ്ര വിവരങ്ങൾ http://base.ac.inൽ ലഭ്യമാണ്. അപേക്ഷാഫീസ് 600 രൂപ, പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 300 രൂപ മതി. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി. സി.യു.ഇ.ടി യു.ജി/പി.ജി 2026 ഫലം പ്രഖ്യാപനം വന്ന് ഒരാഴ്ച വരെ അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.