Posted On
date_range Updated On
date_range എം.എ അറബിക്: നിദ ഹനാൻ കാരാട്ടിലിന് ഒന്നാം റാങ്ക്
പെരിന്തൽമണ്ണ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ അറബിക്കിന് പി.ടി.എം ഗവ. കോളജ് വിദ്യാർഥിനി നിദ ഹനാൻ കാരാട്ടിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. പെരിന്തൽമണ്ണ സ്വദേശിനിയാണ്.
മലപ്പുറം എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫിസർ കാരാട്ടിൽ മുഹമ്മദ് ജമാലിന്റെയും കെ.പി. റഹീമയുടെയും മകളാണ്. പെരിന്തൽമണ്ണ സലഫി മദ്റസ അധ്യാപികയും വിസ്ഡം ഇസ്‍ലാമിക് ഗേൾസ് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റുമാണ്. സഹോദരങ്ങൾ: മുജാഹിദ് ബിനു ജമാൽ, ഹാരിസ് ബിനു ജമാൽ, റിദ ഹനാൻ, ഫിദ ഹനാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.