പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​രി​ഫ് മാ​സ്റ്റ​റും മ​ക്ക​ളും


ഗ​ണി​ത​ശാ​സ്ത്ര​മേ​ള: നേ​ട്ട​ത്തി​ന്റെ ച​രി​ത്രം തു​ട​ർ​ന്ന് അ​ധ്യാ​പ​ക​നും മ​ക്ക​ളും

പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ഉ​യ​ർ​ന്ന ഗ്രേ​ഡ് നേ​ടി നേ​ട്ട​ത്തി​ന്റെ ച​രി​ത്രം തു​ട​ർ​ന്ന് അ​ധ്യാ​പ​ക​നും മ​ക്ക​ളും. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ ആ​രി​ഫും മ​ക്ക​ളു​മാ​ണ് ഈ ​ജേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ഷൊ​ർ​ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ ആ​രി​ഫി​ന്റെ ഇ​ള​യ മ​ക​ൾ ആ​ഫി​യ ആ​രി​ഫി​ന് ഹൈ​സ്കൂ​ൾ വി​ഭാ​ഗം മാ​ത്‍സ് സ്റ്റി​ൽ മോ​ഡ​ൽ ഇ​ന​ത്തി​ൽ കൂ​ട്ടു​കാ​രി റി​യാ ന​ദ്‌​വി​ക്കൊ​പ്പം ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.

ര​ണ്ടാ​മ​ത്തെ മ​ക​ൾ ആ​യി​ഷ ആ​രി​ഫ് 2020 വ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മാ​ത്‍സ് ഗെ​യിം​സ് ഇ​ന​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് സ​ഹി​തം ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. മൂ​ത്ത മ​ക​ൻ ആ​ഖി​ൽ മു​ഹ​മ്മ​ദ്‌ 2015 മു​ത​ൽ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ൽ 10,11,12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ഇ​തേ ഇ​ന​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി ഹാ​ട്രി​ക് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ആ​രി​ഫ് മാ​സ്റ്റ​ർ 2024, 2025 വ​ർ​ഷ​ങ്ങ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ ടീ​ച്ചി​ങ് എ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. ഭാ​ര്യ ഷ​ജി​ല വേ​ങ്ങൂ​ർ എം.​ഇ.​എ എ​ൻ​ജി. കോ​ള​ജി​ൽ കെ​മി​സ്ട്രി വി​ഭാ​ഗം എ​ച്ച്.​ഒ.​ഡി ആ​ണ്. 

Tags:    
News Summary - State Mathematics Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.