മുഹമ്മദ് നിയാസലിക്ക് 1.71 കോടിയുടെ യൂറോപ്യൻ യൂനിയൻ ഫെലോഷിപ്
പൂക്കോട്ടുംപാടം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എം.എസ്.സി ഫിസിക്സ് പൂർവവിദ്യാർഥിയായ മുഹമ്മദ് നിയാസലിക്ക് 1.71 കോടി രൂപയുടെ (യൂറോപ്യൻ യൂനിയൻ) മേരി സ്ലോഡോവ്സ്ക-ക്യൂറി ആക്ഷൻസ് (MSCA Gen-Q) അന്താരാഷ്ട്ര ഫെലോഷിപ് ലഭിച്ചു. ജർമനിയിലെ പ്രശസ്തമായ കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പ്രഫ. ഡേവിഡ് ഹംഗറിന്റെ മേൽനോട്ടത്തിൽ നാലു വർഷത്തെ ഗവേഷണത്തിനായി അവസരം ലഭിച്ചിരിക്കുന്നത്. കാവിറ്റി-കപ്പിൾഡ് അപൂർവ എർത്ത് അയോൺ ഡോപ്ഡ് മോളിക്യുലാർ കോംപ്ലക്സുകളിലെ ദീർഘകാല ക്വാണ്ടം ഓർമകളും കൂട്ടായ പ്രതിഭാസങ്ങളും എന്ന വിഷയത്തിലാണ് ഇദ്ദേഹത്തിന്റെ ക്വാണ്ടം ഫിസിക്സ് ഗവേഷണം. നിലവിൽ ഭോപാൽ ഐസറിൽ പ്രോജക്ട് അസോസിയേറ്റായി പ്രവർത്തിച്ചുവരുകയായിരുന്നു. അമരമ്പലം കവളമുക്കട്ട സ്വദേശികളായ മച്ചിങ്ങൽ ഷൗക്കത്തലി-ജംഷീറ ദമ്പതികളുടെ മകനാണ്. പാരിസിൽ എം.എ സി.എ പിഎച്ച്.ഡി ഫെലോയായ ഷാനിലയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.