എസ്​.ബി.ഐ ഏറ്റെടുത്തതിന്​ പിന്നാലെ യെസ്​ ബാങ്കിൽ​ ഐ.പി.ഒ  

ന്യൂഡൽഹി: പൊതുമേഖല ബാങ്കായ എസ്​.ബി.ഐ ഏറ്റെടുത്തതിന്​ പിന്നാലെ യെസ്​ ബാങ്കിൽ ഐ.പി.ഒ(ഓഹരി വിൽപന) വരുന്നു. ജൂലൈയിൽ യെസ്​ ബാങ്ക്​ ഐ.പി.ഒ നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ. ജൂലൈ എട്ടിന്​ തുടങ്ങി 10 വരെയായിരിക്കും ഐ.പി.ഒക്ക്​ അപേക്ഷിക്കാനുള്ള തീയതി. 15,000 കോടി ഐ.പി.ഒയിലൂടെ സ്വരൂപിക്കുമെന്നാണ്​ സൂചന.

നിക്ഷേപക സ്ഥാപനങ്ങൾക്ക്​ ജൂലൈ ഏഴിന്​ ഐ.പി.ഒയിൽ നിക്ഷേപം നടത്താം. 4,500 കോടിയായിരിക്കും ഇവർക്ക്​ നിക്ഷേപിക്കാൻ സാധിക്കുക. വെൽത്ത്​ ഫണ്ട്​, മ്യൂചൽഫണ്ട്​, പെൻഷൻ ഫണ്ട്​ തുടങ്ങിയവക്കാവും ഇത്തരത്തിൽ നിക്ഷേപിക്കാൻ സാധിക്കുക. കടുത്ത മൂലധന പ്രതിസന്ധി അഭിമുഖീകരിച്ചതിനെ തുടർന്നാണ്​ യെസ്​ ബാങ്ക്​ ഐ.പി.ഒക്ക്​ ഒരുങ്ങിയത്​.

നിലവിൽ എസ്​.ബി.​ഐയാണ്​ യെസ്​ ബാങ്കിലെ ഏറ്റവും വലിയ ഓഹരി ഉടമ. യെസ്​ ബാങ്കിലെ 48.21 ശതമാനം ഓഹരിയും എസ്​.ബി.ഐയുടെ ഉടമസ്ഥതയിലാണ്​. നേരത്തെ ബാങ്കിലെ നിഷ്​ക്രിയ ആസ്​തിയുടെ മൂല്യം 16 ശതമാനമായി ഉയർന്നിരുന്നു.

Tags:    
News Summary - Yes Bank follow-on public offer to shore up capital adequacy likely to open 8 July-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.