ഷവോമിക്ക്​ ഒാഹരി വിപണിയിലും നേട്ടം

ബീജിങ്​: ടെക്​ ലോകത്ത്​ വിപ്ലവങ്ങൾ സൃഷ്​ടിച്ച കമ്പനി​യാണ്​ ഷവോമി. ചുരുങ്ങിയ കാലയളവിൽ ആഗോള വിപണിയിൽ തനതായ സ്ഥാനം സൃഷ്​ടിക്കാൻ ഷവോമിക്ക്​ സാധിച്ചിരുന്നു. ഇപ്പോഴിതാ ഒാഹരി വിപണിയിലു നേട്ടമുണ്ടാക്കി മുന്നേറുകയാണ്​ ഷവോമി. 

തിങ്കളാഴ്​ചയാണ്​ ഷവോമിയുടെ ഒാഹരികൾ ഹോ​േങ്കാങ്​ സ്​റ്റോക്​ എക്​​സ്​ചേഞ്ചിൽ വ്യാപാരം തുടങ്ങിയത്​. ആദ്യദിനം നഷ്​ടത്തിലായിരുന്നു ഷവോമിയുടെ വ്യാപാരം. ആദ്യ ദിനമായ തിങ്കളാഴ്​ച ഏകദേശം 5 ശതമാനം നഷ്​ടമാണ്​ ​ഷവോമി രേഖപ്പെടുത്തിയത്​. എന്നാൽ, ​ആദ്യ ആഴ്​ചയിലെ അവസാന ദിവസമായ വെള്ളിയാഴ്​ച 11.9 ശതമാനം നേട്ടത്തോടെയാണ്​ ഷവോമിയുടെ ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചത്​.

​െഎ.പി.ഒക്ക്​ ശേഷം ഷവോമിയുടെ ഒാഹരികൾ നേട്ടം രേഖപ്പെടുത്തിയത്​ ജീവനക്കാർക്കും ഗുണകരമായി. കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവി മനുകുമാർ ജെയിനി​​െൻറ ഒാഹരികളുടെ മൂല്യം 428 കോടിയായി. വരും ദിവസങ്ങളിലും ഒാഹരി വിപണിയിൽ ഷവോമി നേട്ടമുണ്ടാക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Xiaomi Stock Up Over 26 Percent in First Week of Trading; India Chief Manu Jain's Stake Now Worth Over Rs. 428 Crore-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.