​െഎ.ടി കമ്പനികളിൽ ഡിസംബർ വരെ വർക്ക്​ ഫ്രം ഹോം

ന്യൂഡൽഹി: ​െഎ.ടി വ്യവസായ സ്ഥാപനങ്ങളിലെ വർക്ക്​ ഫ്രം ഹോം നീട്ടി കേന്ദ്രസർക്കാർ. ഡിസംബർ വരെയാണ്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാനുള്ള അവസരമുള്ളത്​. കേന്ദ്ര ടെലികോം മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​.

കോവിഡ്​ 19 ഭീഷണി ഒഴിയാത്ത സാഹചര്യത്തിലാണ്​ ഉത്തരവ്​. ജൂലൈ 31ന്​ അവസാനിക്കാനിരുന്ന വർക്ക്​ ​ഫ്രം ഹോം സംവിധാനമാണ്​ നീട്ടി നൽകിയത്​. ​െഎ.ടി മേഖലക്ക്​ സർക്കാർ നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന്​ വിപ്രോ ചെയർമാൻ റിഷാദ്​ പ്രേംജി പ്രതികരിച്ചു. 

വർക്ക്​ ഫ്രം ഹോം ദീർഘിപ്പിക്കാനുള്ള തീരുമാനത്തെ ​െഎ.ടി കമ്പനികളുടെ സംഘടനയായ നാസ്​കോമും സ്വാഗതം ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Work from home in IT sector-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.