ന്യൂഡൽഹി: നീരവ് മോദി എന്ന പേരിനൊപ്പമാണ് ഇന്ന് ഇന്ത്യൻ വ്യവസായരംഗം. രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കിെൻറ കബളിപ്പിച്ച് കോടികൾ തട്ടിയാണ് നീരവ് ഇപ്പോൾ കുപ്രസിദ്ധി നേടിയിരിക്കുന്നത്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നീരവിെൻറ ചിത്രങ്ങൾ കൂടി പുറത്ത് വന്നതോടെ വിവാദങ്ങൾ വീണ്ടും ചൂടുപിടിക്കുകയാണ്. സ്വാഭാവികമായും ഇപ്പോൾ ഉയരുന്ന ചർച്ചകളെല്ലാം നീരവ് മോദിയെന്ന ഇന്ത്യൻ വ്യവസായിയെ സംബന്ധിച്ചാണ്.
ഇന്ത്യയിലെ ശതകോടിശ്വരിൽ സ്ഥാനമുള്ളയാളാണ് നീരവ് മോദി. ഫോബ്സ് മാസികയുടെ ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ 85ാം സ്ഥാനം. രാജ്യത്തെ പ്രമുഖ വജ്ര വ്യവസായികളിലൊരാൾ. ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിലാകെ പടർന്ന് കിടക്കുന്ന വൻ വ്യവസായ സാമ്രാജ്യം. ബെൽജിയത്തിലാണ് നീരവിെൻറ കുട്ടിക്കാലവും വിദ്യഭ്യാസവും. വജ്രാഭരണങ്ങളുടെ ലോകതലസ്ഥാനമെന്ന് അറിയപ്പെടുന്ന ബെൽജിയത്തെ താമസം നീരവിനെ വജ്രവ്യവസായത്തിൽ തൽപ്പരനാക്കി. പ്രശസ്തമായ ബിസിനസ് സ്കൂളിൽ ചേർന്നുവെങ്കിലും പഠനം പാതിവഴിക്ക് നിർത്തി. പത്തൊമ്പാതാം വയസിൽ ബോംബൈയിൽ തിരിച്ചെത്തി. അമ്മാവനൊപ്പം വജ്രവ്യവസായത്തിൽ ഹരീശ്രി കുറിച്ചു. ആദ്യ ബൂട്ടിക് ഡൽഹിയിൽ ആരഭിച്ചു. പിന്നാലെ ന്യൂയോർക്ക്, ലണ്ടൻ, ഹോേങ്കാങ് തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച വ്യവസായ ശൃഖലയുമായി നീരവ് വളർച്ചു.
ഒാസ്കാർ, ഗ്ലോഡൻ ഗ്ലോബ് തുടങ്ങിയ അവാർഡ് നിശകളിലൊക്കെ താരങ്ങൾ മിന്നിതിളങ്ങിയത് നീരവിെൻറ കമ്പനിയുടെ ആഭരണങ്ങൾ ധരിച്ചായിരുന്നു. പ്രിയങ്ക ചോപ്രയാണ് നീരവിെൻറ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ. പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് പ്രിയങ്ക ചോപ്ര നൽകിയ കേസും നീരവിനെതിരെ നിലവിലുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിെൻറ ജാമ്യത്തിൽ വിദേശ ബാങ്കുകളിൽ നിന്ന് നീരവ് കോടികൾ തട്ടിയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. 2011ൽ തുടങ്ങിയ തട്ടിപ്പിെൻറ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. എന്തായാലും വിജയ് മല്യക്ക് ശേഷം ഇന്ത്യയിലെ വിവാദ വ്യവസായികളുടെ പട്ടികയിലേക്ക് ഒരു പേര് കൂടി എഴുതി ചേർക്കുകയാണ് നീരവ് മോദിയിലുടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.