മൊബൈൽ ഫോൺ നിരക്കുകൾ വർധിപ്പിക്കണമെന്ന്​ വോഡഫോൺ ഐഡിയ

ന്യൂഡൽഹി: ഡാറ്റക്കും ഫോൺവിളിക്കും ഈടാക്കുന്ന നിരക്കുകൾ വർധിപ്പിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വേ ാഡഫോൺ ഐഡിയ വാർത്താപ്രക്ഷേപണ മന്ത്രാലയത്തിന്​ കത്ത്​ നൽകി. മൊബൈൽ ഡാറ്റക്ക്​ നിലവിൽ ഈടാക്കുന്ന തുകയുടെ ഏഴിരട ്ടിയോളം വർധിപ്പിച്ച്​ ഒരു ജിഗാബൈറ്റിന്​ (ജിബി) 35 രൂപ ഇൗടാക്കണമെന്നാണ്​ ആവശ്യം.

ഫോൺ വിളിക്ക്​ ഒരു മിനിറ്റിന്​ ആറു പൈസയും മാസ വാടകയായി 50 രൂപയും ആയി പുതുക്കി നിശ്ചയിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു മാർഗങ്ങളില്ലെന്നാണ്​ കമ്പനി പറയുന്നത്​. മറ്റു പ്രശ്ങ്ങ​നൾക്കിടയിൽ അ​ഡ്​​ജ​സ്​​റ്റ​ഡ്​ ഗ്രോ​സ്​ റ​വ​ന്യൂ (എ.​ജി.​ആ​ർ) പി​ഴയിനത്തിൽ 53000 കോടി രൂപ അടക്കാനുള്ള സുപ്രീം കോടതി വിധി വന്നതോടെ അതിജീവിക്കാനാകാത്ത വിധം പ്രതിസന്ധി രൂക്ഷമായതായി കമ്പനി പറയുന്നു. പുതുക്കിയ നിരക്ക്​ ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കണമെന്നാണ്​ ആവശ്യം.

50 ശതമാനത്തോളം നിരക്ക്​ വർധിപ്പിച്ച്​ മൂന്നു മാസം തികയു​േമ്പാഴാണ്​ അടുത്ത നിരക്ക്​ വർധനക്ക്​ കമ്പനി ഇപ്പോൾ ആവശ്യപ്പെടുന്നത്​. എയർടെൽ, ജിയോ അടക്കമുള്ള കമ്പനികളും നിരക്ക്​ വർധനക്ക്​ ആവശ്യമുന്നയിക്കാനുള്ള നീക്കത്തിലാണ്​.

Tags:    
News Summary - Vodafone Idea Wants Hike In Mobile Tariffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.