മല്യയുടെ ലണ്ടനിലെ ബാങ്ക്​ അക്കൗണ്ട്​ മരവിപ്പിക്കാനുള്ള നീക്കവുമായി എസ്​.ബി.ഐ കൺസോട്യം

ലണ്ടൻ: വിജയ്​ മല്യയുടെ ലണ്ടനിലെ ഐ.സി.ഐ.സി.ഐ ബാങ്ക്​ അക്കൗണ്ട്​ മരവിപ്പിക്കാൻ എസ്​.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാ ങ്ക്​ കൺസോട്യം നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട്​ ബാങ്കുകളുടെ കൺസോട്യം ലണ്ടനിലെ കോടതിയിൽ അപേക്ഷ നൽകി. മല്യക്ക്​ പണം ലഭിക്കുന്നതിനുള്ള ഏകമാർഗം ഈ ബാങ്ക്​ അക്കൗണ്ടാണ്​. ഏകദേശം 16 ലക്ഷം രൂപയാണ്​ മല്യയുടെ ഒരാഴ്​ചത്തെ ചെലവ്​. ലണ്ടനിലെ മല്യയുടെ ആഡംബര ജീവിതം ശ്രദ്ധയിൽപ്പെട്ടതോടെയാണ്​ നടപടിയുമായി ബാങ്കുകൾ രംഗത്തെത്തിയത്​.

ഏകദേശം 23 കോടിയാണ്​ മല്യയുടെ ഐ.സി.ഐ.സി.ഐ ബാങ്ക്​ അക്കൗണ്ടിൽ നിലവിലുള്ളത്​. മല്യ പൊതുമേഖല ബാങ്കുകളിൽ നിന്നെടുത്ത വായ്​പ തിരിച്ചടവിൻെറ ഭാഗമായി ഈ അക്കൗണ്ടിലെ പണം കൂടി കണ്ടുകെട്ടാൻ അനുവദിക്കണമെന്നാണ്​ എസ്​.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോട്യത്തിൻെറ ആവശ്യം.

അതേസമയം, ലണ്ടനിൽ ചെലവഴിക്കുന്ന പണത്തിൻെറ അളവ്​ കുറക്കാമെന്ന്​ വിജയ്​ മല്യയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. യുറോപ്പിലുള്ള ചില വ്യവസായ സംരംഭങ്ങളിൽ നിന്ന്​ മല്യക്ക്​ ഇപ്പോഴും പണം ലഭിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Vijay Mallya Spending issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.