ഒരു രൂപ പോലും കടമെടുത്തിട്ടില്ലെന്ന്​ വിജയ്​ മല്യ

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന്​ താൻ ഒരു രൂപ​ പോലും കടമെടുത്തിട്ടില്ലെന്ന വാദവുമായി മദ്യവ്യവസായി വി ജയ്​ മല്യ. കിങ്​ഫിഷർ എയർലൈൻസാണ്​ ബാങ്കുകളിൽ നിന്ന്​ വായ്​പയെടുത്തത്​. കിങ്​ഫിഷർ എയർലൈൻസ്​ തകർന്നതോടെയാണ്​ വായ്​പ തിരിച്ചടക്കുന്നതിൽ വീഴ്​ചയുണ്ടായതെന്നും മല്യ ട്വീറ്റ്​ ചെയ്​തു.

വായ്​പയെടുത്ത തുക ബാങ്കുകളിൽ തിരിച്ചടക്കാമെന്ന്​ അറിയിച്ചതിന്​ പിന്നാലെയാണ്​ മല്യയുടെ പുതിയ ട്വീറ്റ്​ പുറത്ത്​ വന്നിരിക്കുന്നത്​. തനിക്കെതിരായ നിയമനടപടികൾ നിർത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ വിജയ്​ മല്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ സുപ്രീംകോടതി എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിന്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

2016ലാണ്​ എസ്​.ബി.​െഎ നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന്​ 9000 കോടി വായ്​പയെടുത്ത്​ വിജയ്​ മല്യ ഇന്ത്യ വിട്ടത്​. യു.കെയിലുള്ള മല്യയെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്.​

Tags:    
News Summary - Vijay Mallya says he didn't borrow single rupee-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.