ചന്ദ കൊച്ചാറിനെതിരായ കുരുക്ക്​ മുറുകുന്നു; സെബി നോട്ടീസയച്ചു

മുംബൈ: ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ മേധാവി ചന്ദ കൊച്ചാറിനെതിരായ കുരുക്ക്​ മുറുകുന്നു. ന്യൂപവർ എന്ന കമ്പനിയുമായി ബന്ധപ്പെട്ട്​ ബാങ്ക്​ നടത്തിയ ഇടപാടുകൾ അറിയിക്കാൻ ആവശ്യപ്പെട്ടാണ്​ സെബി നോട്ടീസ്​ നൽകിയിരിക്കുന്നത്​. ചന്ദ​കോച്ചാറി​​െൻറ ഭർത്താവ്​ ദീപക്​ കോച്ചാറി​​െൻറയും വീഡിയോകോൺ ഗ്രൂപ്പി​​െൻറയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്​ ന്യൂപവർ ലിമിറ്റഡ്​.

സെബിയിൽ നിന്ന്​ നോട്ടീസ്​ ലഭിച്ച കാര്യം ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ സ്ഥിരീകരിച്ചിട്ടുണ്ട്​. വ്യാഴാഴ്​ചയാണ്​ നോട്ടീസ്​ ലഭിച്ചതെന്നും ഇതിന്​ സെബിക്ക്​ വൈകാതെ തന്നെ മറുപടി നൽകുമെന്നും ബാങ്ക്​ വ്യക്​തമാക്കി. വീഡിയേ​ാകോണുമായി ബന്ധപ്പെട്ട ഇടപാടിൽ ബാങ്ക്​ മേധാവി അനധികൃത നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങളെ തുടർന്നാണ്​ സെബിയുടെ നടപടി.

2012ൽ വീഡിയോകോണിന്​ ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ 3,250 കോടി വായ്​പ നൽകിയിരുന്നു. ഇതിൽ 2810 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. വീഡിയോകോൺ പ്രൊമോട്ടർ വേണുഗോപാൽ ദൂത്​ ദീപക്​ കൊച്ചാറി​​െൻറ ഉടമസ്ഥതയിലുള്ള ന്യൂപവർ എന്ന സ്ഥാപനത്തിന്​ കോടികൾ നൽകിയതായും വ്യക്​തമായിരുന്നു. ഇൗ ഇടപാടുകളിലെല്ലാം ക്രമക്കേട്​ നടന്നിട്ടുണ്ടെന്നാണ്​ ആരോപണം.
 

Tags:    
News Summary - Videocon loan matter: Sebi notice to ICICI Bank, its CEO Chanda Kochhar-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.