30 അമേരിക്കൻ ഉൽപന്നങ്ങൾക്ക്​ അനുവദിച്ചിരുന്ന നികുതി  ഇളവ്​ ഇന്ത്യ പിൻവലിച്ചു

മുംബൈ: സ്​റ്റീൽ-അലുമിനിയം ഇറക്കുമതിക്ക്​ തീരുവ ഏർപ്പെടുത്താനുള്ള യു.എസ്​ തീരുമാനത്തിൽ പ്രതിഷേധിച്ച്​ 30 അമേരിക്കൻ ഉൽപന്നങ്ങൾക്ക്​ ഏർപ്പെടുത്തിയിരുന്ന ഇളവ്​ ഇന്ത്യ പിൻവലിച്ചു. മോ​േട്ടാർ സൈക്കിളുകൾ, ഇരുമ്പ്​-സ്​റ്റീൽ ഉൽപനങ്ങൾ, ബോറിക്​ ആസിഡ്​ തുടങ്ങിയ ഉൽപന്നങ്ങൾക്ക്​ നൽകിയിരുന്ന ഇളവാണ്​ ഇന്ത്യ പിൻവലിച്ചത്​. 

പല ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്​ ഉൽപ്പന്നങ്ങൾക്ക്​ അധിക നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന്​ ഇന്ത്യൻ സർക്കാർ ലോകവ്യാപാര സംഘടനയെ അറിയിച്ചിട്ടുണ്ട്​.  സ്​റ്റീലിനും അലുമിനിയത്തിനും അധിക നികുതി ഏർപ്പെടുത്താനുള്ള യു.എസ്​ തീരുമാനം പല രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ്​ വിലയിരുത്തൽ. യു.എസിൽ ഇറക്കുമതി ചെയ്യുന്ന സ്​റ്റീലി​​​​െൻറ നാല്​ ശതമാനവും അലുമിനിയത്തി​​​​െൻറ മൂന്ന്​ ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്​​.

 ഇൗ വർഷം ആദ്യമാണ്​ അമേരിക്കയിലേക്ക്​ ഇറക്കുമതി ചെയ്യുന്ന സ്​റ്റീലും അലുമിനിയത്തിനും യഥാക്രമം 25, 10 ശതമാനം നികുതി ഏർപ്പെടുത്താൻ ​ഡോണൾഡ്​ ട്രംപ്​ തീരുമാനിച്ചത്​. കാനഡ, മെക്​സികോ തുടങ്ങിയ രാജ്യങ്ങൾക്ക്​ മാത്രമാണ്​ ഇക്കാര്യത്തിൽ ഇളവ്​ അനുവദിച്ചിരുന്നത്​.

Tags:    
News Summary - US import tariffs on steel, aluminium: India hits back, to suspend concessions on 30 products-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.