ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ –യു.എൻ

ന്യൂയോർക്​: കോവിഡ്​ മൂലം ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്​ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക ്കു​ നീങ്ങുമെന്ന്​ യു.എൻ. ലക്ഷം കോടി ഡോളറി​​െൻറ നഷ്​ടമാകും വികസിത രാഷ്​ട്രങ്ങൾക്കുൾപ്പെടെയുണ്ടാകുക. ഇത്​ ല ോകത്തെ വൻ സാമ്പത്തികമാന്ദ്യത്തിലേക്കു​ നയിക്കും.

ലോക ജനസംഖ്യയിൽ മൂന്നിൽ രണ്ടും വികസ്വര രാജ്യങ്ങളിലാണ്​ കഴിയുന്നത്​. കോവിഡ്​ പ്രതിസന്ധിയിൽനിന്ന്​ രാഷ്​ട്രങ്ങളെ രക്ഷിക്കാൻ 2.5 ലക്ഷം കോടി ഡോളറി​​െൻറ രക്ഷാ​പാക്കേജ്​ ആവശ്യമായി വരുമെന്നും യു.എൻ ചൂണ്ടിക്കാട്ടി.

ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ –യു.എൻഅതിനിടെ, നിലവിൽ കോവിഡ്​ കേന്ദ്രം യൂറോപ്പും യു.എസുമാണെങ്കിലും ഏഷ്യ-പസഫിക്​ മേഖലയിൽ നിന്ന്​ ഉടനെയൊന്നും രോഗഭീതി ഒഴിയില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. വൈറസിനെ തുരത്താൻ ഈ മേഖലയിലെ രാജ്യങ്ങൾ ഒരുമിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

Tags:    
News Summary - united nations economic crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.