യുണിടെക്​ സർക്കാർ ഏറ്റെടുക്കുന്നതിന്​ സുപ്രീംകോടതി സ്​റ്റേ

ന്യൂഡൽഹി: റിയൽ എസ്​റ്റേറ്റ്​ കമ്പനിയായ യുണിടെക്​ സർക്കാർ ഏറ്റെടുക്കണമെന്ന കമ്പനി നിയമ ട്രിബ്യൂണലി​​െൻറ ഉത്തരവ്​​ സുപ്രീംകോടതി സ്​റ്റേ ചെയ്​തു. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ ഡിസംബർ എട്ടിലെ ട്രിബ്യൂണലി​​െൻറ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഉത്തരവ്​ പുറപ്പെടുവിക്കാൻ കമ്പനി നിയമ ട്രിബ്യൂണലിന്​ അധികാര​മില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

ഡിസംബർ എട്ടിനാണ്​ യുണിടെക്കി​​െൻറ എട്ട്​ ഡയറക്​ടർമാരെ ട്രിബ്യൂണൽ അയോഗ്യരാക്കിയത്​. ഫണ്ടുകളിലെ ക്രമക്കേടുകൾ, ദുർഭരണം എന്നിവയെല്ലാം പരിഗണിച്ചായിരുന്നു നടപടി. കമ്പനിയിൽ 10 സ്വത​​ന്ത്ര ഡയറക്​ടർമാരെ നിയമിക്കാൻ കേന്ദ്രസർക്കാറിനും ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. ഇതിനെതിരെ കമ്പനി സമർപ്പിച്ച ഹരജിയിലാണ്​ സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്​.

അതേ സമയം, കേസ്​ സംബന്ധിച്ച്​ കമ്പനി നിയമ ട്രിബ്യൂണിലിനെ സമീപിച്ചിട്ടില്ലെന്ന്​ അറ്റോണി ജനറൽ​ കെ.കെ വേണുഗോപാൽ​ കോടതിയിൽ വ്യക്​തമാക്കി. 

Tags:    
News Summary - Unitech Takeover By Government Put On Hold By Supreme Court-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.