ഇന്ധനവില: ജനങ്ങളുടെ ക്ലേശം​ മനസിലാക്കുന്നുവെന്ന്​ പെട്രോളിയം മന്ത്രി

ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധന വില ജനങ്ങൾക്കുണ്ടാക്കുന്ന ​േക്ലശം മനസ്സിലാകുന്നുണ്ടെന്നും രാജ്യത്തി​​​െൻറ സാമ്പത്തികസന്തുലനം പരിഗണിക്കു​േമ്പാൾ നിരക്ക്​ കുറക്കാൻ സർക്കാറിന്​ ആവില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. എക്​സൈസ്​ തീരുവ കുറച്ച്​ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനെക്കുറിച്ച ​മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്​ വ്യക്​തമായ മറുപടി പറയാതിരുന്ന അദ്ദേഹം, സംസ്​ഥാനങ്ങൾ വിൽപന നികുതി/മൂല്യവർധിതനികുതി കുറച്ച്​ പ്രതിസന്ധിക്ക്​ അയവ്​ വരുത്തണമെന്ന്​ അഭിപ്രായപ്പെട്ടു. ഒപെക്​ രാഷ്​ട്രങ്ങളാണ്​ ഉൽപാദനം വെട്ടിക്കുറച്ച്​ വില വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തി​​​െൻറ ധനകമ്മി കുറച്ചുകൊണ്ടുവരാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകു​േമ്പാൾ ഇന്ധനത്തി​​​െൻറ എക്​സൈസ്​ തീരുവ കുറക്കുന്നത്​ തിരിച്ചടിയാകുമെന്ന്​ കഴിഞ്ഞദിവസം ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥൻ അഭിപ്രായപ്പെട്ടിരുന്നു. ഇന്ധനവിലയിൽ ഒരുരൂപ കുറക്കു​േമ്പാൾ ധനകമ്മിയിൽ വലിയ പ്രതിഫലനമുണ്ടാക്കും. 3.5 ശതമാനമുള്ള ധനകമ്മി 3.3 ശതമാനമായി കുറക്കുകയാണ്​ സർക്കാർ ലക്ഷ്യം. ഇന്ധനവില ഒന്നുരണ്ട്​ രൂപ വർധിക്കുന്നത്​ മൂലം പണപ്പെരുപ്പം ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Union minister on Petrolium price hike-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.