കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​​ 7500 കോടി നൽകുമെന്ന്​ ട്വിറ്റർ സി.ഇ.ഒ

വാഷിങ്​ടൺ: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7500 കോടി നീക്കുവെക്കുമെന്ന്​ ട്വിറ്റർ സി.ഇ.ഒ ജാക്ക്​ ഡോർ സെ. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക മാറ്റിവെക്കുന്ന കാര്യം അറിയിച ്ചത്​. ​ആകെ സമ്പാദ്യത്തി​​​െൻറ 28 ശതമാനമാണ്​ ഇത്തരത്തിൽ ചെലവഴിക്കുക.

ത​​​െൻറ പേരിലുള്ള സ്​റ്റാർട്ട്​ സ്​മാൾ എൽ.എൽ.സി എന്ന ചാരിറ്റി സംഘടനക്ക്​ പണം നൽകുമെന്നാണ്​ ജാക്ക്​ വ്യക്​തമാക്കിയത്​. ആളുകൾക്ക്​ മിനിമം വേതനം ഉറപ്പാക്കാനും പെൺകുട്ടികളുടെ ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും പണം നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ത​​​െൻറ സേവന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്റർ സി.ഇ.ഒ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇനി എല്ലാം വെളിപ്പെടുത്തുകയാണെന്നും പൊതുജനങ്ങൾക്ക്​ അക്കൗണ്ടുകൾ പരിശോധിക്കാമെന്നും ഡോർസെ വ്യക്​തമാക്കിയിട്ടുണ്ട്​. ഫോബ്​സ്​ മാസികയുടെ കണക്ക്​ പ്രകാരം 3.3 ബില്യൺ ഡോളറാണ്​ ഡോർസെയുടെ ആകെ ആസ്​തി.

Tags:    
News Summary - Twitter CEO Jack Dorsey pledges $1 billion of his wealth for fight against coronavirus-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.