Posted On
date_range Updated On
date_range കോൾ കണക്ട് ചാർജ് ആറ് പൈസയായി കുറച്ചു
ന്യൂഡൽഹി: മൊബൈൽ ഫോൺ നിരക്ക് കുറക്കുന്ന നടപടികളുമായി ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്). ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊരു നെറ്റ്വർക്കിലേക്ക് വിളിക്കുേമ്പാൾ ഇൗടാക്കിയിരുന്ന കോൾ കണക്ട് ചാർജ് ആറ് പൈസയായി കുറച്ചതായി ട്രായ് അറിയിച്ചു. നിലവിൽ 14 പൈസയാണ് കോൾ കണക്ട് ചാർജായി ഇൗടാക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. 2020ഒാടെ കോൾ കണക്ട് ചാർജ് പൂർണമായും ഒഴിവാക്കുമെന്നും ട്രായ് അറിയിച്ചു. 2003ൽ 30 പൈസയായിരുന്നു കോൾ കണക്ട് ചാർജ്. 2009ൽ ഇത് 20 പൈസയായും 2015ൽ 14 പൈസയായും കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.