ചൈനീസ്​ ആപ്​ നിരോധനം; ടിക്​ടോകിൻെറ മാതൃകമ്പനിക്ക്​​​ നഷ്​ടം 600 കോടി ഡോളർ

ബെയ്​ജിങ്​: ഇന്ത്യയിൽ ചൈനീസ്​ ആപുകൾക്ക്​ നിരോധനമേർപ്പെടുത്തിയതോടെ ടിക്​ടോകിൻെറ മാതൃകമ്പനിയായ ബൈറ്റ്​ഡാൻഡിൻെറ നഷ്​ടം 600കോടി ഡോളർ. ആഗോളഭീമൻമാരായ ബൈറ്റ്​ഡാൻസിൻെറ മൂന്ന്​ ആപുകളാണ്​ ഇന്ത്യയി​ൽ നിരോധിച്ചത്​. ജനപ്രിയ ആപ്ലിക്കേഷനുകളായ ടിക്​ടോക്​, ഹലോ കൂടാതെ വിഗോ വി​ഡിയോയും നിരോധിച്ചവയിൽ ഉൾപ്പെടും. 

ടിക്​ടോകിനാണ്​ ഏറ്റവും കൂടുതൽ നഷ്​ടം നേരിടേണ്ടിവരിക. ചൈനക്ക്​ പുറത്ത്​ ടിക്​ടോകിന്​ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്​ ഇന്ത്യയിലാണ്​. ലോകത്ത്​ ടിക്​ടോക്​ ഉപഭോക്താക്കളിൽ 30.3 ശതമാനവും ഇന്ത്യയിലാണ്​. വരും ദിവസങ്ങളിൽ നഷ്​ടം ഇതിൻെറ ഇരട്ടിയാകുമെന്നാണ്​ വിലയിരുത്തൽ. ഇന്ത്യയിൽ ബൈറ്റ്​ഡാൻസിന്​ 2000ത്തിൽ അധികം തൊഴിലാളികളാണുള്ളത്​. 

ടിക്​ടോക്​, യു.സി ബ്രൗസർ,  എക്​സെൻഡർ അടക്കം 59 ചൈനീസ്​ ആപ്പുകളാണ്​ കേന്ദ്ര സർക്കാർ ​നിരോധിച്ചത്​. ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​​​​െൻറ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ നീക്കം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്​തമാക്കിയിരുന്നു.

ടെൻസ​െൻറ്​ കമ്പനിയുടെ വിചാറ്റ്​ ആപ്​ ഉൾ​െപ്പടെ അഞ്ചു ആപ്ലിക്കേഷനുകളാണ്​ നിരോധിച്ചത്​. ആലിബാബയുടെ ബൈദുയും നിരോധിച്ചിരുന്നു. 


 

Tags:    
News Summary - TikTok Expects Over 600 Crore Dollar Loss After Indias Ban On App -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.