തേയില വ്യാപാര രംഗത്ത് കരിനിഴല്‍

കൊച്ചി തുറമുഖത്തെ തേയില ലേലം അനിശ്ചിതത്വത്തിന്‍െറ കരിനിഴലില്‍. ലേലം അനിശ്ചിതമായി നീളുന്നതിനാല്‍ തുറമുഖത്ത് 60 കോടിയോളം രൂപയുടെ തേയിലയാണ് കെട്ടിക്കിടക്കുന്നത്. ആഴ്ചകളായി ലേലം ഭാഗികമായാണ് നടക്കുന്നത്. ടീ ബോര്‍ഡ് നടപ്പാക്കായ പാന്‍ ഇന്ത്യ ലേലത്തിലെ പ്രശ്നങ്ങളാണ് കൊച്ചി ലേലത്തെ അനിശ്ചിതത്വത്തിലാക്കിയത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ടീ ബോര്‍ഡ് അധികൃതരുടെ കാലതാമസമാണ് തിരിച്ചടി.
ബോര്‍ഡ് നടപ്പാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തിലെ ന്യൂനതകളാണ് ടീ ട്രേഡ് അസോസിയേഷന്‍െറ കീഴിലെ കൊച്ചി തേയില ലേലത്തെ സങ്കീര്‍ണമാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഒട്ടേറെ സങ്കീര്‍ണതകളുള്ള പുതിയരീതി ഘട്ടംഘട്ടമായി നടപ്പാക്കുകയാണ് വേണ്ടത്. എന്നാല്‍, മുന്നൊരുക്കമില്ലാതെ ആഗസ്റ്റ് മുതല്‍ പുതിയ രീതി നടപ്പാക്കിയതോടെ പ്രതിസന്ധിയായി. ഇരുപത് ബാഗില്‍ കുറഞ്ഞ ലേലം പുതിയ പദ്ധതി പ്രകാരം അനുവദിക്കാത്തത് ചെറുകിട കച്ചവടക്കാര്‍ക്ക് പങ്കെടുക്കാനാവാത്ത അവസ്ഥ സൃഷ്ടിച്ചു. ആഴ്ചയില്‍ 14 ലക്ഷം കിലോ തേയില ലേലത്തിലൂടെ വില്‍ക്കുന്ന കൊച്ചിയില്‍ ഇപ്പോള്‍ ശരാശരി ആറ് ലക്ഷം കിലോയാണ് വില്‍ക്കുന്നത്. കഴിഞ്ഞ  ദിവസങ്ങളില്‍ ലേലം നടന്നില്ല. പുതിയ രീതിയുടെ അപാകതകള്‍ ടീ ബോര്‍ഡ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17ന് ചേരുന്ന ടീബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരിക്കുമെന്ന പ്രതീക്ഷയിലാണ് ടീ ട്രേഡ് അസോസിയേഷനും വ്യാപാരികളും. അല്ളെങ്കില്‍തന്നെ പ്രതിസന്ധിയുടെ കഥകളാണ് തോട്ടം ഉടമകള്‍ക്ക് പറയാനുള്ളത്. ഒരുകിലോ തേയിലക്ക് 2014ല്‍ 15.85 രൂപയുടെയും 2015 ല്‍ 6.08 രൂപയുടെയും കുറവുണ്ടായിയിരുന്നു. 2013ല്‍ ഒരുകിലോ തേയിലക്ക് നൂറുരൂപക്ക് മേലുണ്ടായിരുന്ന വില ഇപ്പോള്‍ 90 ന് താഴെ എത്തി. വിലയിടിവ് കാരണം ദക്ഷിണേന്ത്യയിലെ 3.65 ലക്ഷം തോട്ടം തൊഴിലാളികളും 70,000 ചെറുകിട തോട്ടം ഉടമകളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നാണ് ഉടമകളുടെ വാദം. 
2002ല്‍ കേന്ദ്ര സര്‍ക്കാര്‍ തേയില വ്യവസായത്തില്‍ ഉപാധികളോടെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. 2013ല്‍ ഉപാധികള്‍ എടുത്തുകളഞ്ഞുകൊണ്ട് വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കി. എന്നിട്ടും തേയില വ്യവസായത്തിലേക്ക് വിദേശ നിക്ഷേപം വരാത്തതിന് കാരണം വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയാണെന്നും അവര്‍ വിശദീകരിക്കുന്നു.
Tags:    
News Summary - tea auction putoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.