ന്യൂഡൽഹി: 20 ലക്ഷം വരെയുള്ള ഗ്രാറ്റ്വിറ്റിക്ക് നികുതി ഒഴിവാക്കാനുള്ള ബിൽ ജനുവരി അവസാനം തുടങ്ങുന്ന പാർലെമൻറിെൻറ ബജറ്റ് സമ്മേളനത്തിൽ പാസാക്കും. നിലവിൽ 10 ലക്ഷംവരെയുള്ള ഗ്രാറ്റ്വിറ്റിക്കാണ് നികുതിയില്ലാത്തത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 20 ലക്ഷം രൂപവരെയാണ് ഗ്രാറ്റ്വിറ്റി. കഴിഞ്ഞ വർഷം ഡിസംബർ 18ന് തൊഴിൽമന്ത്രി സന്തോഷ്കുമാർ ഗംഗ്വാറാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ഗ്രാറ്റ്വിറ്റി ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരേത്ത അനുമതി നൽകിയിരുന്നു. അഞ്ചുവർഷം തുടർച്ചയായി സേവനമനുഷ്ഠിച്ചവർക്ക് ഗ്രാറ്റ്വിറ്റിക്ക് അർഹതയുണ്ട്. 1972ലെ പേമെൻറ് ഒാഫ് ഗ്രാറ്റ്വിറ്റി നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനം ഗ്രാറ്റ്വിറ്റി നൽകണം. ഫാക്ടറികൾ, വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ, പ്ലാേൻറഷൻ, ഒായിൽ ഫീൽഡ്, മൈൻ, തുറമുഖം തുടങ്ങിയവക്ക് ഗ്രാറ്റ്വിറ്റി നിയമം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.