മിസ്ട്രി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചില്ല- ടാറ്റ ഗ്രൂപ്പ്​

മുംബൈ: ടാറ്റ ചെയർമാനെന്ന നിലയിൽ അർപ്പിച്ച വി​ശ്വാസം മിസ്​ട്രി കാത്തു സൂക്ഷിച്ചി​െലന്ന്​ ടാറ്റ സൺസ്​ .വ്യാഴാഴ്​ച പുറത്തിറക്കിയ 9 പേജുള്ള പ്രസ്​താവനയിലാണ്​​ മിസ്​ട്രിക്കെതിരെ ടാറ്റ ഗ്രൂപ്പ്​ വിമർശനം ഉന്നയിക്കുന്നത്​. ചെയർമാനായിരിക്കുന്ന കാലഘട്ടത്തിൽ മിസ്​ട്രി മികച്ച രീതിയിൽ പ്രവർത്തിച്ചില്ലെന്നും, ടാറ്റയിലുണ്ടായ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും ടാറ്റ സൺസ്​ ആരോപിക്കുന്നു.

മിസ്​ട്രിയുടെ കാലയളവിൽ ടാറ്റ കൺസൾട്ടൻസിയൂടെതൊഴിച്ച്​ നാൽപ്പതോളം വരുന്ന മറ്റു സ്​ഥാപനങ്ങളുടെ ഒാഹരി വിഹതത്തിൽ കുറവുണ്ടായതായും അവർ ആരോപിക്കുന്നു.

2012ലായിരുന്നു സൈറിസ്​ മിസ്​ട്രിയെ ടാറ്റ ഗ്രൂപ്പി​െൻറ ചെയർമാനായി നിയമിച്ചത്​. കഴിഞ്ഞ മാസമായിരുന്നു വ്യവസായ ​​ലോകത്തെ ഞെട്ടിച്ചുകൊണ്ട്​ മിസ്​ട്രിയെ ടാറ്റ ചെയർമാൻ സ്​ഥാനത്തുനിന്ന്​ മാറ്റിയത്​. പകരം രത്തൻ ടാറ്റക്ക്​ താൽകാലിക ചുമതല നൽകുകയും ചെയ്​തിരുന്നു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയെയും ടാറ്റ നിയോഗിച്ചിരുന്നു.

Tags:    
News Summary - Tatas fire fresh salvo at Mistry, say group companies hit during his period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.