മിസ്​ട്രിയെ പുറത്താക്കൽ: തുടർനടപടികൾക്കായി ടാറ്റ ഗ്രൂപ്പ്​ ​യോഗം ഇന്ന്​

മുംബൈ: ടാറ്റ ഗ്രൂപ്പ്​ ചെയർമാൻ സ്​ഥാനത്തു നിന്ന്​ സൈറസ്​ മിസ്​ട്രി​യെ പുറത്താക്കിയതിനു ശേഷമുള്ള സ്​ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന്​ ടാറ്റ ഗ്രൂപ്പ്​ ഇന്ന്​ യോഗം ചേരും. ടാറ്റ ഗ്രൂപ്പി​െൻറ ഒാഹരി ഉടമകളുടെ യോഗത്തിൽ മിസ്​ട്രിയെ  പ​െങ്കടുപ്പിക്കുന്നത്​ സംബന്ധിച്ചും ബോർഡ്​ യോഗങ്ങളിൽ വോട്ടവകാശം നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യുമെന്നാണ്​ അറിയുന്നത്​.

ചെയർമാൻ സ്​ഥാനത്തുനിന്ന്​ മാറ്റിയതിന്​ തുടർന്ന്​ ടാറ്റയുടെ വിവിധ കമ്പനികളുടെ യോഗങ്ങളിൽ  മിസ്​ട്രിക്ക്​  വോട്ടവകാശം  നൽ​േകണ്ടതില്ല എന്നാണ്​ ടാറ്റ സൺസി​െൻറ തീരുമാനമെന്നാണ്​ അറിയുന്നത്​. നിലവിൽ ടാറ്റയുടെ വിവിധ കമ്പനികള​ുടെ ഒാഹരി ഉടമകളുടെ യോഗത്തിൽ മിസ്​ട്രിക്ക്​ വോട്ടവകാശമുണ്ട്​. ഇതി​െൻറ തുടർച്ചയെന്നോണം ടി.സി.എസ്​ വ്യാഴാഴ്​ച ഒാഹരി ഉടമകളുടെ യോഗം വിളിച്ചതായി വാർത്തകളുണ്ട്​.

ഇന്നത്തെ മീറ്റിങ്ങിൽ മിസ്​ട്രി പ​െങ്കടുക്കുമോയെന്ന്​ വ്യക്​തമല്ല. രത്തൻ ടാറ്റയും മറ്റ്​ ബോർഡ്​ അംഗങ്ങളും യോഗത്തിൽ പ​െങ്കടുക്കും.

ടാറ്റ ഗ്രൂപ്പിൽ മൂന്നിൽ രണ്ട്​ ഒാഹരികളുള്ള മിസ്​ട്രിയെ ഒക്​ടോബർ 24ന്​ ചെയർമാൻ സ്​ഥാനത്തുനിന്ന്​ മാറ്റിയിരുന്നു. ടാറ്റ ഗ്രൂപ്പിൽ കുടുംബത്തി​െൻറ ആധിപത്യം തിരിച്ച്​ പിടിക്കുന്നതിനു വേണ്ടിയാണ്​ ഇൗ നടപടി എന്ന്​  അന്ന്​ തന്നെ ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Tata Sons to strip Cyrus Mistry of voting rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.