സൈറസ് മിസ്ത്രിക്ക് പിൻഗാമിയെ കണ്ടെത്താൻ ടാറ്റാ ഗ്രൂപ്പ് ശ്രമം തുടങ്ങി

മുംബൈ: പുറത്താക്കപ്പെട്ട ചെയർമാൻ സൈറസ് മിസ്ത്രിക്ക് പിൻഗാമിയെ കണ്ടെത്താൻ ടാറ്റാ ഗ്രൂപ്പ് ശ്രമം തുടങ്ങി.  ടാറ്റയിലെ തന്നെ രണ്ട് പേരെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻ. ചന്ദ്രശേഖരൻ, ജാഗ്വാർ ലാൻഡ് റോവർ ചീഫ് റാൽഫ് സ്പെത്ത് എന്നിവരെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ടാറ്റ കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തികച്ചും സ്വകാര്യമായാണ് ടാറ്റ പുതിയെ ചെയർമാനെ തേടുന്നത്. 

ട്രെന്റ് ലിമിറ്റഡ് ചെയർമാൻ നോയൽ ടാറ്റയും കമ്പനിയുടെ പരിഗണനയിലുണ്ട്. സ്ഥാപക കുടുംബാംഗവും മിസ്ത്രിയുടെ ഭാര്യാസഹോദരനുമാണ് നോയൽ ടാറ്റ.  പ്രാഥമിക ലിസ്റ്റ് മാറ്റത്തിന് വിധേയമാണെന്നും സെലക്ഷൻ കമ്മിറ്റിക്ക് പുതിയ നിയമനത്തിന് നാലു മാസം കാലാവധിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ചന്ദ്രശേഖരൻ, സ്പെത്ത് എന്നിവർ വാർത്തയോട് പ്രതികരിച്ചില്ല. ടാറ്റാ സൺസ് ലിമിറ്റഡും വാർത്തയോട് പ്രതികരിക്കാൻ വിസമ്മതിച്ചു. 

Tags:    
News Summary - Tata Group Said To Shortlist Candidates For Next Chairman: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.