മുംബൈ: വി.ജി സിദ്ധാർഥയുടെ മരണത്തെ തുടർന്ന് പ്രതിസന്ധിയിലായ കോഫി ഡേയിൽ പുതിയ നീക്കങ്ങളുമായി ഡയറക്ടർ ബോർഡ ്. ബുധനാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ റിട്ടയേർഡ് ഐ.എ.എസ് ഒാഫീസറും ഡയറക്ടർ ബോർഡ് അംഗവുമായ എസ്.വി രംഗനാ ഥിനെ ഇടക്കാല ചെയർമാനായി തെരഞ്ഞെടുത്തു. നിഥിൻ ബാഗമാനയെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.
നിലവിൽ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് സ്വതന്ത്ര ഡയറക്ടറാണ് എസ്.വി രംഗനാഥൻ. മുമ്പ് സിദ്ധാർഥ ചെയ്തിരുന്ന ജോലികൾ നിർവഹിക്കാനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയേയും ഡയറക്ടർ ബോർഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സിദ്ധാർഥ അയച്ചുവെന്ന് പറയുന്ന കത്തിൻെറ ആധികാരികത പരിശോധിച്ചിട്ടില്ലെന്ന് ബോർഡ് വ്യക്തമാക്കി. നിർണായകമായ വിവരങ്ങളാണ് കത്തിലുള്ളത്. കത്തിൻെറ ആധികാരികത പരിശോധിക്കുമെന്നും കോഫി ഡേ ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.