Posted On
date_range Updated On
date_range യെസ് ബാങ്കിനെ പരാജയപ്പെടുത്തരുത് -എസ്.ബി.ഐ ചെയർമാൻ
മുംബൈ: യെസ് ബാങ്കിെൻറ പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗങ്ങൾ ഉരുത്തിരിഞ്ഞ് വരുമെന്ന് എസ്.ബി.ഐ ചെയർമാൻ ര ജനീഷ് കുമാർ. യെസ് ബാങ്ക് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴാണ് എസ്.ബി.ഐ ചെയർമാെൻറ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
40 ബില്യൺ ഡോളറിെൻറ ബാലൻസ് ഷീറ്റുമായി വിപണിയിലെ വലിയ സ്ഥാപനങ്ങളിലൊന്നാണ് യെസ് ബാങ്ക്. അതിനെ തകരാൻ അനുവദിക്കരുതെന്നാണ് തെൻറ അഭിപ്രായമെന്ന് രജനീഷ് കുമാർ ദാവോസിൽ പറഞ്ഞു.
രജനീഷ് കുമാറിെൻറ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ സർക്കാർ നിർദേശ പ്രകാരം യെസ് ബാങ്ക് പ്രതിസന്ധിയിൽ എസ്.ബി.ഐ ഇടപെടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പ്രതിസന്ധിയിലായതോടെ യെസ്ബാങ്കിെൻറ ഓഹരി വില 80 ശതമാനം ഇടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.