സോണിയും റിലയൻസും കൈകോർക്കുന്നു

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ നെറ്റ്​വർക്കിൽ പണമിറക്കാൻ ജാപ്പനീസ്​ കമ്പനിയായ സോണി നീക ്കം നടത്തുന്നതായി റിപ്പോർട്ട്​. അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റ്​വർക്ക്​ 18ൽ ഓഹരി വാങ്ങാനാണ്​ നീക്കം. ഇതുമായ ി ബന്ധപ്പെട്ട്​ രണ്ട്​ സാധ്യതകൾ സോണി പരിശോധിക്കുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഒന്നുകിൽ നെറ്റ്​വർക്ക്​ 18​​െൻറ ഓഹരി വാങ്ങുക അല്ലെങ്കിൽ സോണിയുടെ ഇന്ത്യയിലെ ബിസിനസിനെ റിലയൻസിൽ ലയിപ്പിക്കുക.

റിലയൻസുമായി കൈകോർക്കുന്നതോടെ നെറ്റ്​ഫ്ലിക്​സ്​ ഉൾപ്പടെയുള്ള വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുകൾ ഉയർത്തുന്ന ഭീഷണി മറികടക്കാനാവുമെന്നാണ്​ സോണിയുടെ കണക്ക്​ കൂട്ടൽ. ഇടപാട്​ നടന്നാൽ സോണിക്ക്​ അന്താരാഷ്​ട്ര വിപണിയിലെ ടെലിവിഷൻ മേഖലയിലുള്ള സ്വാധീനം റിലയൻസിനും മുതലാക്കാനാവും.

റിലയൻസി​​െൻറ മൊബൈൽ വിഭാഗമായ ജിയോക്ക്​ ടി.വി, സിനിമ, സംഗീതം, വീഡിയോ എന്നിവക്കായി ​പ്രത്യേക അപ്ലിക്കേഷനുകൾ നിലവിലുണ്ട്​. ഇതിലേക്ക്​ വലിയ രീതിയിൽ കണ്ടൻറ്​ പ്രദാനം ചെയ്യാൻ സോണിക്ക്​ കഴിയും. സോണിയുടെ ​േസ്രാതസ്​ കൂടി ഉപയോഗപ്പെടുത്തി നെറ്റ്​ഫ്ലിക്​സ്​, ആമസോൺ ​ൈ​പ്രം എന്നിവയെ മറികടക്കുകയാണ്​ റിലയൻസി​​െൻറ ലക്ഷ്യം.

Tags:    
News Summary - Sony in Talks to Buy Stake in Ambani’s TV Network-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.