രൂപക്ക്​ പിന്നാലെ ഒാഹരി വിപണിയും വീണു

മുംബൈ: രൂപയുടെ മൂല്യമിടിഞ്ഞതിന്​ പിന്നാലെ ഒാഹരി വിപണിയിലും തകർച്ച. ​സെൻസെക്​സും നിഫ്​റ്റിയും ബുധനാഴ്​ചയും നഷ്​ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. സെൻസെക്​സ്​ 139.61പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി 38,018.31ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്​റ്റി 43.35 പോയിൻറ് നഷ്​ടത്തോടെ 11,476.95ൽ ക്ലോസ്​ ചെയ്​തു.

ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി ഇൻഫ്രാടെൽ, ഭാരതി എയർടെൽ എന്നിവയുടെ ഒാഹരികളാണ്​ നിഫ്​റ്റിയിൽ വൻ നഷ്​ടം രേഖപ്പെടുത്തിയത്​. എഫ്​.എം.സി.ജി, ഹിന്ദുസ്ഥാൻ യുണിലിവർ പോലുള്ള ഒാഹരികൾ 2.8 ശതമാനം നഷ്​ടം രേഖപ്പെടുത്തി. റിലയൻസ്​ ഇൻഡസ്​ട്രീസ്​, കൊട്ടക്​ മഹീന്ദ്ര തുടങ്ങിയ ഒാഹരികളും തകർച്ചയോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ഡോളറിനെതിരെ രൂപയുടെ മൂല്യം 71.80ത്തിലേക്ക്​ താഴ്​ന്നതോടെയാണ്​ ഒാഹരി വിപണിയിലും തകർച്ച ഉണ്ടായത്​.​

Tags:    
News Summary - Share market loss-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.