ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു. പ്രതിമാസം നാല് എ.ടി.എം ഇടപാടുകൾക്ക് ശേഷമാവും സർവീസ് ചാർജ് ഇൗടാക്കുക എന്നാണ് എസ്.ബി.െഎ നൽകുന്ന വിശദീകരണം.എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ഡിജിറ്റല്‍ വാലറ്റാണ് എസ്.ബി.ഐ ബഡ്ഡി.
ജൂൺ ഒന്ന് മുതൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഇൗടാക്കാനായിരുന്നു തീരുമാനം. മൂഷിഞ്ഞ നോട്ട് മാറുന്നതിനും സർവീസ് ചാർജ് ഈടാക്കാനും എസ്.ബി.ഐ തീരുമാനിച്ചിരുന്നു. - എന്നാല്‍ ഈ ചാര്‍ജ് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എസ്.ബി.ഐ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എ.ടി.എം സേവനങ്ങൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. ഈ ഭ്രാന്തൻ നയം ബാങ്കുകളിൽ നിന്ന് ജനങ്ങളെ അകറ്റാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.