മുംബൈ: കേന്ദ്ര സർക്കാറിെൻറ മൂലധന അടിത്തറ ശക്തിപ്പെടുത്താനുള്ള സാമ്പത്തിക പദ്ധതി പ്രഖ്യാപനത്തിനു പിന്നാലെ പൊതുമേഖല ബാങ്കുകളുടെ ഒാഹരിമൂല്യം കുതിച്ചുയർന്നു. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒമ്പതു ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് സൂചികകളിൽ പുത്തനുണർവ് നൽകി. സെൻസെക്സ് ഇതാദ്യമായി 33,000 കടന്നു. മേയ് 25നുേശഷമുള്ള ഏറ്റവും വലിയ ഒറ്റദിന നേട്ടം കൈവരിച്ച സെൻസെക്സ് 435.16 പോയൻറ് മുന്നേറി 33,042.50ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
87.65 പോയൻറ് കുതിപ്പിൽ 10,295.35ൽ ഇടപാടുകൾ തീർത്ത നിഫ്റ്റിയും സർവകാല റെക്കോഡിലാണ്. പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താൻ 2.11 ലക്ഷം കോടി സർക്കാർ നീക്കിവെച്ചത് ബാങ്കിങ് ഒാഹരികളിൽ ചലനമുണ്ടാക്കി. പഞ്ചാബ് നാഷനൽ ബാങ്ക്, എസ്.ബി.െഎ, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയാണ് ഒാഹരിവിപണിയിൽ വലിയ നേട്ടമുണ്ടാക്കിയത്. 36 ശതമാനമാണ് പഞ്ചാബ് നാഷനൽ ബാങ്കിെൻറ ഒാഹരി ഉയർച്ച.
ഒറ്റ ദിവസംകൊണ്ട് 26 ശതമാനം ഒാഹരി ഉയർത്തി എസ്.ബി.െഎ 23 വർഷം മുമ്പുള്ള ചരിത്രം തിരുത്തി. ബാങ്ക് ഒാഫ് ബറോഡയുടെ ഒാഹരിയും 26 ശതമാനം ഉയർന്നു. പദ്ധതിയുടെ ബലത്തിൽ പൊതുമേഖല ബാങ്കുകളുടെ ഒാഹരിയിൽ കുതിപ്പുണ്ടായപ്പോൾ െഎ.സി.െഎ.സി.െഎ ഒഴികെയുള്ള സ്വകാര്യ ബാങ്കുകളുടെ ഒാഹരിയിൽ അനക്കമുണ്ടായില്ല. െഎ.സി.െഎ.സി.െഎയുടെ ഒാഹരി 10 ശതമാനവും ആക്സിസ് ബാങ്കിേൻറത് ഒരു ശതമാനവും ഉയർന്നു. കനറാ ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, അലഹബാദ് ബാങ്ക്, െഎ.ഡി.ബി.െഎ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, അദാനി േപാർട്സ്, ടാറ്റാ മോേട്ടാഴ്സ്, ഇൻഫോസിസ്, വിേപ്രാ, എൻ.ടി.പി.സി, ബജാജ് ഒാേട്ടാ, റിലയൻസ് ഇൻഡസ്ട്രീസ്, ഒ.എൻ.ജി.സി തുടങ്ങിയവയുടെ ഒാഹരികളും നേട്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.