സെൻസെക്​സ്​ റെക്കോർഡ്​ ഉയരത്തിൽ

മുംബൈ: ബോംബെ ഓഹരി സൂചിക സെൻസെക്​സ്​ റെക്കോർഡ്​ ഉയരത്തിൽ. 293.12 പോയിൻറ്​ നേട്ടത്തോടെ സെൻസെക്​സ്​ 40,344.99 പോയിൻറ ിലെത്തി. ദേശീയ സൂചിക നിഫ്​റ്റി 175.2 പോയിൻറ്​ നേട്ടത്തോടെ 11,927ലെത്തി.

സമ്പദ്​വ്യവസ്ഥയെ പുനഃരുദ്ധരിക്കാനുള്ള നീക്കങ്ങൾക്ക്​ സർക്കാർ തുടക്കമിട്ടതോടെയാണ്​ ഓഹരി വിപണി വീണ്ടും കുതിക്കാൻ തുടങ്ങിയത്​. ദീപാവലിക്ക്​ തരക്കേടില്ലാത്ത വാഹന വിൽപനയുണ്ടായത്​ ഓ​ട്ടോ സ്​റ്റോക്കുകളെ സ്വാധീനിച്ചു. ഫെഡ്​റിസർവ്​ പലിശ നിരക്കുകൾ കുറക്കാൻ തീരുമാനിച്ചതും വിപണിയിൽ ചലനമുണ്ടാക്കി.

എസ്​.ബി.ഐ, ഇൻഫോസിസ്​, ടാറ്റ മോ​ട്ടോഴ്​സ്​, യെസ്​ ബാങ്ക്​ എന്നിവയാണ്​ സെൻസെക്​സിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. വിദേശനിക്ഷേപകർ കൂടുതലായി പണമിറക്കുന്നതും വിപണിക്ക്​ ഗുണകരമാവുന്നുണ്ട്​.

Tags:    
News Summary - Sensex hits record high-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.