ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 200 പോയിൻറ്​ നേട്ടത്തില ാണ്​ വ്യാപാരം തുടങ്ങിയത്​. ദേശീയ സൂചിക നിഫ്​റ്റി 10,850 പോയിൻറിന്​​ മുകളി​ലെത്തി. ഒഡീഷ മൈനിങ്​ കോർപ്പറേഷൻ ഓഹരികൾ 3 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോൾ ഡി.എച്ച്​.എഫ്​.എല്ലിന്​ 3 ശതമാനം നഷ്​ടമുണ്ടായി.

എണ്ണ വിതരണം സാധാരണ നിലയിലായെന്ന സൗദി അറേബ്യ അറിയിച്ചിരുന്നു. ഇത്​ ഓഹരി വിപണിക്ക്​ കരുത്തായി. കഴിഞ്ഞ ദിവസം ഓഹരി വിപണി വൻ തകർച്ചയാണ്​​ അഭിമുഖീകരിച്ചത്.​ സെൻസെക്​സിൽ 642 പോയിൻറിൻെറയും നിഫ്​റ്റിയിൽ 185 പോയിൻറിൻെറയും നഷ്​ടമുണ്ടായിരുന്നു.36,481.09ലാണ് സെൻസെക്​സ്​​ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്​റ്റി 10,817.60ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

Tags:    
News Summary - Sensex climbs 200 pts-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.