ആദായം വെളിപ്പെടുത്തുന്നതിൽ വീഴ്​ച: എൻ.ഡി.ടി.വിക്ക്​ പിഴ

ന്യൂഡൽഹി: ആദായ നികുതി വിവരങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്​ചയുണ്ടായെന്ന പരാതിയിൽ പ്രമുഖ വാർത്ത ചാനലായ എൻ.ഡി.ടി.വിക്ക്​ സെബി (സെക്യൂരിറ്റീസ്​ ആൻഡ്​ എക്​സ്​ചേഞ്ച്​ ബോർഡ​്​ ഒാഫ്​ ഇന്ത്യ) 10 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ പ്രമോട്ടർമാരായ പ്രണോയ്​ റോയ്​, രാധിക റോയ്​ അടക്കം നാലുപേരും മൂന്നു ലക്ഷം രൂപവീതം പിഴയടക്കണം. സ്​ഥാപനത്തി​​െൻറ ഒാഹരി പങ്കാളിയായ ക്വാണ്ടം സെക്യൂരിറ്റീസി​​െൻറ പരാതിയെ തുടർന്നാണ്​ നടപടി.

450 കോടി രൂപയുടെ ആദായത്തി​​െൻറ രേഖകൾ സമർപ്പിച്ചില്ലെന്നും വൈസ്​ ചെയർപേഴ്​സൻ അവരുടെ പേരിലെ ​ഷെയറുകൾ വിറ്റ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ലെന്നുമായിരുന്നു പരാതി. മുൻ എക്​സിക്യൂട്ടിവ്​ വൈസ്​ ചെയർമാൻ കെ.വി.എൽ. നാരായണ റാവുവിന്​ അറിയിപ്പ്​ നൽകിയിരുന്നെങ്കിലും അദ്ദേഹത്തി​​െൻറ മരണത്തെത്തുടർന്ന്​ തുടർനടപടികൾ നിർത്തിവെച്ചിരിക്കുകയാണ്​. അതേസമയം, തങ്ങളുടെ ഭാഗത്തുനിന്ന്​ വീഴ്​ചയുണ്ടായില്ലെന്നും എല്ലാ രേഖകളും യഥാസമയം സമർപ്പിച്ചെന്നും ചാനൽ അധികൃതർ പറയുന്നു.
Tags:    
News Summary - Sebi slaps Rs 10 lakh fine on NDTV- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.