തൃശൂർ: ഏെറ പഴി കേട്ട മിനിമം ബാലൻസ് വിഷയത്തിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് (എസ്.ബി.െഎ) പുനരാലോചന. മിനിമം ബാലൻസ് കുറയ്ക്കാനും മാസാവസാനത്തിനു പകരം മൂന്ന് മാസത്തിലൊരിക്കൽ കണക്കാക്കാനുമാണ് നീക്കം. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്ന് എസ്.ബി.െഎ വൃത്തങ്ങൾ സൂചന നൽകി.
അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽനിന്ന് ബാങ്ക് ഇതുവരെ 1,771 കോടി രൂപ പിഴയായി പിരിച്ചെടുത്തുവെന്ന വാർത്ത പുറത്ത് വന്നതിനു തൊട്ടു പിന്നാലെയാണ് ‘മുഖം മിനുക്കലിന്’ ഒരുങ്ങുന്നത്. നഗര പ്രദേശങ്ങളിൽ പ്രതിമാസം അക്കൗണ്ടിൽ 3,000 രൂപ മിനിമം സൂക്ഷിച്ചില്ലെങ്കിൽ പിഴ ഇൗടാക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് 1,000 രൂപയായി കുറയ്ക്കും. രാജ്യവ്യാപകമായി ഉപഭോക്താക്കളിൽനിന്നും ബാങ്കിലെ സംഘടനകളിൽനിന്നും ഉയർന്ന ആവശ്യത്തിനൊടുവിലാണ് ബാങ്ക് വഴങ്ങുന്നത്. ഇതിലൂടെ നഷ്ടപ്പെട്ട ഇമേജ് ഒരു പരിധിവരെയെങ്കിലും വീണ്ടെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മാനേജ്മെെൻറന്ന് ബാങ്കിലെ സംഘടന നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് മിനിമം ബാലൻസ് പരിധി പാലിക്കാത്ത അക്കൗണ്ട് ഉടമകൾക്ക് പിഴ ചുമത്താൻ തീരുമാനിച്ചപ്പോൾ ചില ഗ്രാമീണ ശാഖകളിലെ അക്കൗണ്ട് ഉടമകൾ പോലും ഇരകളായി. നേരത്തെ െചക്ക് ബുക്കുള്ള അക്കൗണ്ടിന് 1,000 രൂപയും അല്ലാത്ത അക്കൗണ്ടിന് 500 രൂപയുമായിരുന്നു മിനിമം ബാലൻസ്. പ്രദീപ് ചൗധരി എസ്.ബി.െഎ ചെയർമാനായേപ്പാൾ മിനിമം ബാലൻസ് പരിധി പൂർണമായി പിൻവലിച്ചു. അത് ഇടപാടുകാർക്കിടയിൽ ബാങ്കിെൻറ മതിപ്പ് വർധിക്കാൻ ഇടയാക്കിയിരുന്നു.
പിന്നീട് അരുന്ധതി ഭട്ടാചാര്യ ചെയർമാനായപ്പോഴാണ് മിനിമം ബാലൻസ് പുനഃസ്ഥാപിച്ചത്. അവർ തുടരുേമ്പാളാണ് ഏപ്രിൽ ഒന്നിന് പിഴ തുക വർധിപ്പിച്ചത്. ഒക്ടോബർ ഒന്നിന് ഇത് പരിഷ്കരിച്ചു. ഇപ്പോൾ രജനീഷ് കുമാർ ചെയർമാനായ ശേഷം ബാങ്ക് കൈക്കൊള്ളുന്ന പരിഷ്കാര നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം.
മെട്രോ നഗരങ്ങളിൽ മിനിമം ബാലൻസ് പരിധി 5,000 രൂപയായി നിശ്ചയിച്ചത് കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ്. ഇതോടൊപ്പം 100 മെട്രോ നഗരങ്ങളിൽ പിഴ തുക ഉയർത്തുകയും ചെയ്തു. ഒക്ടോബറിൽ മെട്രോ നഗരങ്ങളിൽ പരിധി 3,000 രൂപയായി കുറച്ചു. മിനിമം ബാലൻസ് 1,500-2,999 രൂപയാെണങ്കിൽ 30 രൂപ പിഴ നൽകണം. 750-1,499 രൂപയായാൽ 40 രൂപയും 750 രൂപയിൽ കുറഞ്ഞാൽ 50 രൂപയും പിഴ നൽകണം. നഗരങ്ങൾക്കും ഇത് ബാധകമാണ്. അർധ-നഗരങ്ങളിൽ പരിധി 2,000 രൂപയും ഗ്രാമീണ ശാഖകളിൽ 1,000 രൂപയുമാണ്.
അടുത്തിടെ, അടുത്ത ബന്ധു മരിച്ചാൽ ജീവനക്കാർക്ക് ഒരാഴ്ച ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചും 100 ശതമാനം ചികിത്സ ആനുകൂല്യം കുടുംബാംഗങ്ങൾക്ക് മുഴുവൻ ബാധകമാക്കിയും ബാങ്ക് സർക്കുലർ ഇറക്കിയിരുന്നു. അതുവഴി ജീവനക്കാെര തൃപ്തിപ്പെടുത്താൻ നടത്തിയ നീക്കങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.