Posted On
date_range Updated On
date_range എസ്.ബി.ഐ പലിശ നിരക്ക് കുറച്ചു
ന്യൂഡൽഹി: എസ്.ബി.ഐ പലിശനിരക്ക് കുറച്ചു. ദശാംശം ഒന്ന് അഞ്ച് ശതമാനമാണ് കുറച്ചത്. ഇതോടെ അടിസ്ഥാനപലിശനിരക്ക് 9.10 ശതമാനത്തിലെത്തി. അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. പുതിയ പലിശ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഭവന-വാഹന വായ്പകൾ എടുത്തിട്ടുള്ളവർക്ക് നിരക്കുമാറ്റം പ്രയോജനപ്പെടും. ബാങ്കുകളുടെ ലയനത്തോടെ അഞ്ഞൂറ് മില്യൺ ഉപഭോക്താക്കൾ എസ്.ബി.ഐയുടെ ഭാഗമായെന്ന് ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ വാർത്താ സമ്മേനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.