ഗാർഹികോപരണങ്ങൾക്ക്​ വില കുറയും; സാനിറ്ററി നാപ്​കിനുകളെ ജി.എസ്​.ടിയിൽ നിന്ന്​ ഒഴിവാക്കി

ന്യൂഡല്‍ഹി : സാനിറ്ററി നാപ്​കിനുകളെ ചരക്ക്​ സേവന നികുതിയിൽ നിന്ന്​ ഒഴിവാക്കി. ഡൽഹിയിൽ നടന്ന 28ാമത്​ ജി.എസ്​.ടി കൗൺസിൽ യോഗത്തിലാണ്​ തീരുമാനം. ജി.എസ്​.ടി നടപ്പിലാക്കിയതു മുതൽക്കുള്ള ആവശ്യത്തിനാണ്​ ഇതോടെ തീരുമാനമായത്​. സാനിറ്റിറി നാപ്കിന്​ നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇ​തോടെ സാനിറ്ററി നാപ്​കിന്​ ഇൻപുട്ട്​ ടാക്​സ്​ ക്രഡിറ്റ്​ നൽകില്ല.

നേരത്തെ സാനറ്റിപാഡുകള്‍ക്ക് 28 ശതമാനം നികുതി നിശ്ചയിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെ അത് 12 ശതമാനമാക്കി കുറച്ചു. ഇപ്പോള്‍ നികുതി പൂര്‍ണ്ണമായും എടുത്ത് കളയുകയാണുണ്ടായത്. 28 ശതമാനം നികുതി ചുമത്തിയിരുന്ന റഫ്രിജറേറ്റര്‍, 36 സെന്റീ മീറ്ററിന് താഴെയുള്ള ടിവി, തുകല്‍ ഉല്‍പന്നങ്ങള്‍, പെയിൻറ്​, വാര്‍ണിഷ്, ഫ്‌ലോറിംഗിനുള്ള മുള, വാക്വം ക്ലീനര്‍, മിക്‌സി, ഫുഡ് ഗ്രെന്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി ഏതാനും ഉല്‍പന്നങ്ങളെ 12 ശതമാനത്തി​​​െൻറ സ്‌ളാബിലേക്ക് മാറ്റാനും തീരുമാനമായി. ജിഎസ്ടി നിയമത്തിലെ 46 ഭേദഗതികള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി.

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. 1000 രൂപക്ക് താഴെയുള്ള ചെരുപ്പുകള്‍ക്കും ഇനി വില കുറയും. ഇവയുടെ നികുതി അഞ്ച് ശതമാനമാക്കി. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോമി​​​െൻറ മാതൃക കൂടുതല്‍ ലളിതമാക്കും. പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ആയില്ല. ചെറുകിട വ്യവസായികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആഗസ്റ്റ് നാലിന് പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ചേരുമെന്നൂം കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

നി​കു​തി ഒ​ഴി​വാ​ക്കി​യ​വ:

സാ​നി​റ്റ​റി പാ​ഡു​ക​ൾ
രാ​ഖി
മാ​ർ​ബി​ളി​ലും ക​ല്ലി​ലും മ​ര​ത്തി​ലും പ​ണി​ത വി​ഗ്ര​ഹ​ങ്ങ​ൾ
ചൂ​ൽ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ
മൂ​ല്യ​വ​ർ​ധി​ത പാ​ൽ
ച​കി​രി ക​​േ​മ്പാ​സ്​​റ്റ്​

28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 18 ആ​ക്കി​യ​വ

വാ​ഷി​ങ്​ മെ​ഷി​ൻ
റ​ഫ്രി​ജ​റേ​റ്റ​ർ, ഫ്രീ​സ​ർ
68 സെ.​മി.​വ​രെ​യു​ള്ള ടി.​വി
വാ​ക്വം ക്ലീ​ന​ർ
​ഇ​സ്​​തി​രി​പ്പെ​ട്ടി
പെ​യി​ൻ​റ്​
മി​ക്​​സ​ർ ഗ്രൈ​ൻ​ഡ​ർ
വാ​ട്ട​ർ കൂ​ള​ർ
വാ​ട്ട​ർ ഹീ​റ്റ​ർ​​
ഹെ​യ​ർ ​ഡ്ര​യ​ർ, ഷേ​വി​ങ്​ 
സാ​മ​ഗ്രി​ക​ൾ
ലി​ഥി​യം അ​യ​ൺ ബാ​റ്റ​റി
വി​ഡി​യോ ഗെ​യിം
െട്ര​യി​ല​ർ

18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 12 ആ​ക്കി​യ​വ

ഹാ​ൻ​ഡ്​ ബാ​ഗു​ക​ൾ
മ​രം​കൊ​ണ്ടു​ള​ള ഫ്രെ​യ്​​മു​ക​ൾ
ഗ്ലാ​സ്​ പ്ര​തി​മ​ക​ൾ
ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ
റ​ബ​ർ റോ​ള​ർ
മ​ണ്ണെ​ണ്ണ സ്​​റ്റൗ
മു​ള​കൊ​ണ്ടു​ള്ള നി​ലം വി​രി 
അ​ഞ്ച്​ ശ​ത​മാ​നം ആ​ക്കി​യ​ത്​
എ​ഥ​നോ​ൾ
ചി​ര​ട്ട​ക്ക​രി
ഫോ​സ്​​ഫോ​റി​ക്​ ആ​സി​ഡ്​
തു​ന്നി​യ തൊ​പ്പി​ക​ൾ
കൈകൊണ്ട്​ നിർമിച്ച 
പരവതാനി

 

 

 

Tags:    
News Summary - Sanitary napkin exempted from GST -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.