മോദിയുടെ വികസനനയം ഗുജറാത്തിൽ ബാക്കിവെക്കുന്നതെന്ത്​?

2014 ലോക്​സഭ തെരഞ്ഞെടുപ്പ്​ സമയത്ത്​  മോദി ത​​െൻറ സ്വപ്​ന പദ്ധതിയായി ഉയർത്തികൊണ്ട്​ വന്നതായിരുന്നു സാനന്ദിലെ ടാറ്റ നാനോ കാർ നിർമാണശാല. പശ്​ചിമബംഗാളിൽ ടാറ്റ സി.പി.എമ്മിന്​  ചരമക്കുറിപ്പെഴുതിയപ്പോൾ മോദി ത​​െൻറ രാഷ്​ട്രീയ വിജയത്തിനായി ടാറ്റ നിർമാണശാലയെ ഉപയോഗപ്പെടുത്തുകയായിരുന്നു.  എന്നാൽ, അഹമ്മദാബാദിൽ നിന്ന്​ 40 കിലോ മീറ്റർ മാത്രം അ​കലെയുള്ള സാനന്ദിൽ സാധാരണക്കാരുടെ ജീവിതത്തിൽ ടാറ്റയുടെ നിർമാണശാല വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന്​ കാണാം.

2014ൽ  ബി.ജെ.പി സർക്കാർ 1100 ഏക്കർ ഭൂമിയാണ്​ ടാറ്റക്ക്​ നൽകിയത്. 9,000 കോടി വായ്​പയും അനുവദിച്ചു. ടാറ്റ ആവശ്യപ്പെട്ടലധികം ഭൂമിയും വായ്​പയും ബി.ജെ.പി സർക്കാർ അനുവദിച്ചുവെന്ന്​ കോൺഗ്രസ്​ ആരോപിക്കുന്നു. എന്നാൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട്​ പോവുകയല്ലാതെ സാനന്ദ്​ ഉൾപ്പടെയുള്ള ഗുജറാത്തിലെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവതത്തെ രാഷ്​ട്രീയ പാർട്ടികൾ പരിഗണിക്കുന്നതില്ലെന്നതാണ്​ യാഥാർഥ്യം.

നാനോയുടെ നിർമാണശാലയിൽ ആധുനിക കാറുകളാണ്​ നിർമിക്കുന്നത്​. പക്ഷേ ഇത്​ തങ്ങളുടെ ജീവിതത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ലെന്ന്​ നിർമാണശാലക്ക്​ സമീപത്തുള്ള ഗ്രാമങ്ങളുടെ ഗ്രാമമുഖ്യൻമാർ സാക്ഷ്യപ്പെടുത്തുന്നു. നാനോ നിർമാണശാലക്ക്​  അടുത്തുള്ള ഗ്രാമങ്ങളിൽ വെള്ളവും വൈദ്യുതി ഇനിയും കിട്ടാക്കനിയാണ്​. സൈക്കിളുകളിൽ കിലോ മീറ്ററുകൾ താണ്ടിയാണ്​ ഇവർ​ കുടിവെള്ളം കൊണ്ട്​ വരുന്നത്​​. ഗ്രാമങ്ങളിലെ സ്​കൂളുകളുടെ സ്ഥിതിയും മോശമാണ്​. തെരഞ്ഞെടുപ്പുകൾ വരു​േമ്പാൾ പോലും രാഷ്​ട്രീയ പാർട്ടികൾ ഇവിടേക്ക്​ എത്താറില്ലെന്ന്​ ഗ്രാമവാസികൾ പറയുന്നു. കാർ നിർമാണശാലക്കായി ഭൂമി വിട്ടുനൽകിയവർക്ക്​ ടാറ്റ ജോലി നൽകിയെങ്കിലും 7,000 മുതൽ 10,000 രൂപ വരെ മാത്രമാണ്​ ഇവർക്ക്​ ശമ്പളമായി ലഭിക്കുന്നത്​.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കു​േമ്പാൾ മാത്രമേ വികസനം ശരിയായ ദിശയിലാകു. വികസനത്തെ സംബന്ധിച്ച ഇൗ പ്രാഥമിക തത്വമാണ്​ ഗുജറാത്തിൽ ലംഘിക്കപ്പെടുന്നത്​.  സാനന്ദിന്​ സമീപത്തെ ഗ്രാമങ്ങളിൽ വെള്ളവും വെളിച്ചവും എത്തിക്കുന്നതിന് ടാറ്റക്ക്​ കൊടുത്ത 9,000 കോടിയുടെ പകുതി പോലും ആവശ്യമില്ല​​. പക്ഷേ കോർപ്പറേറ്റ്​ താൽപര്യങ്ങൾ ഭരണാധികാരികളെ സ്വാധീനിക്കു​േമ്പാൾ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക്​ പരിഗണന കിട്ടാതെ പോകുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ്​ ഗുജറാത്തി​​െൻറ പടിവാതിലിലെത്തു​േമ്പാൾ കോർപ്പറേറ്റുകളെ മാത്രമാണ്​ ബി.ജെ.പി സർക്കാർ പരിഗണിച്ചിരിക്കുന്നതെന്ന ആരോപണം ശക്​തമാണ്​.

Tags:    
News Summary - In Sanand, Home To Tata Nano, The "Gujarat Model" Is Under Strain-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.