റബര്‍ വില വീണ്ടും ഉയരങ്ങളിലേക്ക്; എല്ലാരംഗത്തും ഉണര്‍വ് പ്രകടം

കോട്ടയം: റബര്‍ വില വീണ്ടും കുതിക്കുന്നു. ദിവസം ഒരു രൂപയെന്ന നിലയില്‍ വില ഉയരുന്നതായി പ്രമുഖ റബര്‍ വ്യാപാരികള്‍ പറയുന്നു. 
തിങ്കളാഴ്ച റബര്‍ ബോര്‍ഡ് വില 158.50 ആയിരുന്നെങ്കിലും കിലോക്ക് 161-162 രൂപക്ക് കച്ചവടം നടന്നതായി വ്യാപാരികള്‍ അറിയിച്ചു. വില 161 പിന്നിട്ടതോടെ കാര്‍ഷിക മേഖലയില്‍ ഉണര്‍വ് പ്രകടമായതായി വിവിധ കര്‍ഷക സംഘടനകളും പറയുന്നു. വില ഇനിയും ഉയരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 
റബര്‍ ഉല്‍പാദനം കുറഞ്ഞിട്ടുണ്ടെങ്കിലും ഉള്ള റബറിനു മികച്ച വില കിട്ടുന്നതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ റബര്‍ വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍, വില വര്‍ധന കണ്ടുതുടങ്ങിയതോടെ ചില മേഖലകളില്‍ കര്‍ഷകര്‍ റബര്‍ പിടിച്ചുവെക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. രണ്ടു ദിവസമായി വിപണിയില്‍ എത്തുന്ന റബറിന്‍െറ അളവില്‍ 30 ശതമാനംവരെ കുറവുണ്ടെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബര്‍ വില 191 രൂപക്ക് മുകളിലാണ്. ഒട്ടുപാലിനും തിങ്കളാഴ്ച മികച്ച വിലയാണ് ലഭിച്ചത്. 108 രൂപക്കായിരുന്നു കച്ചവടം. റബര്‍ വിപണി ഉണര്‍ന്നതോടെ എല്ലാ മേഖലകളിലും പുതിയ ഉണര്‍വ് ഉണ്ടായതായാണ് വിലയിരുത്തല്‍. മലയോര-കാര്‍ഷിക മേഖലകളില്‍ എല്ലാരംഗത്തും കച്ചവടം തകൃതിയാണ്. 
Tags:    
News Summary - rubber price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.