ഗോമൂത്രവും, മോദിയുടെ കോട്ടും ഒാൺലൈനിൽ വിൽക്കാനൊരുങ്ങി ആർ.എസ്​.എസ്​

ആഗ്ര: ആർ.എസ്​.എസി​​െൻറ മെഡിക്കൽ ലബോറിട്ടറികളിൽ തയാറാക്കുന്ന ഗോമൂത്രം ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ വിൽക്കാനായി  ഒാൺലൈൻ സൈറ്റ്​ ആരംഭിക്കുന്നു. മെഡിക്കൽ ഉൽപ്പന്നങ്ങൾക്കൊപ്പം യു.പി മുഖ്യമന്ത്രി  യോഗി ആദിത്യനാഥി​​െൻറയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോട്ടുകളും വിൽപ്പനക്കുണ്ടാവും. 

മഥുരയിലെ ആർ.എസ്​.എസി​​െൻറ പരീക്ഷണശാലയായ ധീൻ ദയാൽ ദാമിലാവും ഉൽപ്പന്നങ്ങൾ നിർമിക്കുക. കാമധേനു ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളിലാണ്​ ഗോ മൂത്രത്തി​​െൻറ സാന്നിധ്യമുണ്ടാവുക. കാൻസർ, പ്രമേഹം എന്നിവക്കുള്ള മരുന്നുകളും ഫേസ്​പാക്കുകളും, സോപ്പുകളും ഇൗ ശ്രേണിയിൽ ഉൾപ്പെടുന്നുണ്ട്​. ഉൽപ്പന്നങ്ങൾ വൈകാതെ തന്നെ വിപണിയിലെത്തുമെന്ന്​ ദീൻ ദയാൽ ദാമി​​െൻറ ഡെപ്യൂട്ടി സെക്രട്ടറി മനീഷ്​ ഗുപ്​ത പറഞ്ഞു.ഒാൺലൈൻ ഷോപ്പിങ്​ സൈറ്റി​​െൻറ രജിസ്​ട്രേഷൻ നടപടികളുമായി മുന്നോട്ട്​ പോവുകയാണ്​ തങ്ങളെന്നും അദ്ദേഹം അറിയിച്ചു.

 ദഹനക്കുറവിനുള്ള കാമധേനു ആർക്ക്​, പ്രമേഹത്തിനുളള മദുനാഷിക്​ ചൂർ എന്നിവയാണ്​ ഗോ​മൂത്രം ഉപയോഗിച്ച്​ നിർമിക്കുന്ന പ്രധാന മരുന്നുകൾ. ഇതിനൊപ്പം സോപ്പുകൾ, ഷാംമ്പു, ഫേസ്​പാക്ക്​ എന്നിവയിലും ഗോമൂത്രത്തി​​െൻറ സാന്നിധ്യമുണ്ടാകും. ഫേസ്​പാക്കി​​െൻറയും സോപ്പി​​െൻറയും നിർമാണത്തിന്​ ചാണകവും ഉപയോഗിക്കുമെന്നാണ്​ സൂചന. തങ്ങളുടെ ഗോശാലയിലെ 50 പശുക്ക​ളിൽ നിന്നാവും​ ഗോമൂത്രവും, ചാണകവും ശേഖരിക്കുകയെന്നും മനീഷ്​ ഗുപ്​ത പറഞ്ഞു.

.
Tags:    
News Summary - RSS to market 'Modi' kurtas, cow urine products online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.