പണപ്പെരുപ്പം കൂടി; വ്യവസായികവളർച്ച കുറഞ്ഞു

ന്യൂഡൽഹി:  ഉപഭോക്​തൃവസ്​തുക്കളുടെ വിലക്കയറ്റത്തിന്​ വഴിയൊരുക്കി രാജ്യത്തെ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. നവംബറിൽ 4.88 ശതമാനമായാണ്​​ ചില്ലറ വിലക്കയറ്റത്തോത് ഉയർന്നത്​. അതോടൊപ്പം വ്യവസായികവളർച്ച ​കഴിഞ്ഞ ഒക്​ടോബറിലെ 4.2 ശതമാനത്തിൽ നിന്ന്​ 2.2 ആയി കുറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തി​​​െൻറയും വിലയിലുണ്ടായ വർധനയാണ്​ പണപ്പെരുപ്പത്തിന്​ കാരണമെന്ന്​ സർക്കാർകണക്കുകൾ വ്യക്​തമാക്കുന്നു. സാധനവില ഉയരുകയും പണത്തി​​​െൻറ മൂല്യം ഇടിയുകയും ചെയ്യുന്ന സാഹചര്യമാണ്​ പണപ്പെരുപ്പത്തിലേക്ക്​ നയിക്കുന്നത്​. ​

നടപ്പു സാമ്പത്തികവർഷത്തി​​​െൻറ രണ്ടാം പകുതിയിൽ പണപ്പെരുപ്പം 4.4^4.7 ശതമാനം ആകുമെന്നാണ്​ കഴിഞ്ഞയാഴ്​ചയിലെ ധനനയഅവലോകനത്തിൽ റിസർവ്​ ബാങ്ക്​  വിലയിരുത്തിയത്​. ഇത്​ മുന്നിൽകണ്ട്​ അടിസ്​ഥാന പലിശനിരക്കുകളിൽ ആർ.ബി​​.െഎ മാറ്റം വരുത്തിയിരുന്നില്ല. ഒക്​ടോബറിൽ ഖനനമേഖലയിലെ ഉൽപാദനം മന്ദീഭവിച്ചുവെങ്കിലും വൈദ്യുതി, നിർമാണ മേഖലകളിൽ  യഥാക്രമം 2.47, 3.2 ശതമാനം വീതം വളർച്ച രേഖപ്പെടുത്തിയതായും കേന്ദ്രം വ്യക്​തമാക്കുന്നു.

നിക്ഷേപ അനുകൂല സൂചകമായ മൂലധന ഉൽപന്ന നിർമാണം കഴിഞ്ഞ മൂന്നുമാസവും തുടർച്ചയായി വളർന്ന്​ ഒക്​ടോബറിൽ 6.8 ശതമാനത്തിലെത്തിയെങ്കിൽ ഉപഭോക്​തൃവസ്​തുക്കളുടെ നിർമാണവളർച്ച കഴിഞ്ഞ രണ്ടുമാസവും മന്ദീഭവിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

Tags:    
News Summary - Retail inflation in November rises to 15-month-high of 4.88%, October IIP slows to 2.2%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.